ഓറഞ്ച് തൊലി നിസാരക്കാരനല്ല; ആൾ പുലിയാ....
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഓറഞ്ച് തൊലി നിസാരക്കാരനല്ല; ആൾ പുലിയാ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് ഓറഞ്ച്. ഒരൽപ്പം പുളിയും മധരുവും നിറഞ്ഞ ഈ പഴം കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. എന്നാൽ ഈ ഓറഞ്ച് കഴിക്കുമ്പോൾ നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന ഒന്നാവും അതിന്റെ തൊലി. ചിലർ ചെടികൾക്ക് വളമായി ഇതിനെ ഉപയോഗിക്കാറുണ്ടെങ്കിലും കൂടുതൽ ആളുകൾക്കും ഓറഞ്ച് തൊലി ഒരു പാഴ് വസ്തു തന്നെയാണ്. പക്ഷേ, ഇനി കേട്ടോളൂ…ഈ ഓറഞ്ച് തൊലി ആള് ചില്ലറക്കാരനല്ല. വെറും ഓറഞ്ച് തൊലിക്ക് ആഡംബരത്വം നൽകിയിരിക്കുകയാണ് ഒരു ജോർദാൻകാരൻ.

ജോർദാനിയൻ ഫുഡ് ആർട്ടിസ്റ്റും മോളിക്ക്യുലാർ ഗ്യാസ്‌ട്രോണമിസ്റ്റുമായ ഒമർ സർതാവിയുടെ കൈയിലെത്തിയ ഓറഞ്ച് വലിയ കൂടിയ ആഡംബര ബാഗായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും, ഉയർന്ന നിലവാരമുള്ളതുമായ ആഡംബര വസ്തുക്കൾ നിറമിക്കുക എന്നതാണ് ഒമർ സതാവിയുടെ സൃഷ്ടിയുടെ ആശയം. എന്നാൽ പെട്ടെന്ന് കേട് വരുന്ന ഈ ഓറഞ്ച് തൊലി എങ്ങനെയാണ് ആഡംബര ബാഗായി മാറ്റാൻ സാധിക്കുന്നത്? ഇതിന് വ്യക്തമായ ഉത്തരം ഒമർ തന്നെ ഒരു വീഡിയോയിലൂടെ നൽകുന്നുണ്ട്.

ഓറഞ്ച് വാങ്ങി അതിന്റെ തൊലി എടുത്ത് വെച്ച് രണ്ടാഴ്ചത്തേക്ക് അതിനെ വിവിധ പ്രോസസ്സുകൾക്ക് വിധേയമാക്കും. പിന്നീട്, എന്ത് ഡിസൈനാണോ ആഗ്രഹിക്കുന്നത് അതുകൊണ്ട് വരാൻ ഡിജിറ്റൽ ഫാബ്രിക്കേഷൻ എന്ന പ്രക്രിയ ഉപയോഗിക്കുന്നു. തുടർന്ന് ലേസർ ഉപയോഗിച്ച് ഇവ മുറിക്കുന്നു. ഇ്ങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഓറഞ്ച് തൊലി അവസാനം ആരെയും കൊതിപ്പിക്കുന്ന ബാഗായി മാറുന്നു.

ഓറഞ്ച് തൊലികൊണ്ടുള്ള ബാഗിന് പുറമെ, ഒമറിന്റെ കലാവിരുതിൽ പുറവികൊണ്ട മറ്റ് സൃഷ്ടികളുമുണ്ട്. വഴുതന ഉപയോഗിച്ച് ഒമർ മാസ്‌ക് നിർമ്മിച്ചിട്ടുണ്ട്. കൂടാതെ നമ്മൾ പാഴ് വസ്തു എന്ന മുദ്രകുത്തി എറിഞ്ഞു കളയുന്ന പല വസ്തുക്കളും ഒമറിന്റെ ഭാവനയിൽ ആഡംബര വസ്തുക്കളാണ്. ‘ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ആധുനിക ഡിസൈനുകളുള്ള അതിഗംഭീരമായ ഉൽപ്പന്നങ്ങൾ നമുക്ക് സൃഷ്ടിക്കാൻ കഴിയും. ഫാഷൻ, ആക്‌സസറികൾ, ബാഗുകൾ, ഫർണിച്ചറുകൾ എന്നിവയിൽ ഞാൻ ഇത് ഉപയോഗിക്കുന്നു,” ഒമർ പറയുന്നു.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies