കൊച്ചി : പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എട്ടു വിദ്യാർത്ഥികൾക്കു പരുക്കേറ്റു. ഗുരുതര പരിക്കുകളോടെ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടുക്കിയിൽ നടന്ന സംഭവത്തിൽ പേരിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നതായി കെഎസ്യു ആരോപിച്ചു. ഇടുക്കിയിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
Comments