ഇന്ത്യയുടെ ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിൽ 8.3 ശതമാനവും 2023ൽ 8.7 ശതമാനവുമെന്ന് ലോകബാങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിൽ 8.3 ശതമാനവും 2023ൽ 8.7 ശതമാനവുമെന്ന് ലോകബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 11:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 8.3 ശതമാനവും 2022-23 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. ചൊവ്വാഴ്‌ച്ച പുറത്തിറക്കിയ ‘ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്ട്സ്’ റിപ്പോർട്ടിലാണ് ലോകബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ അവസാന പ്രൊജക്ഷനിൽ ലോകബാങ്ക് പ്രസ്താവിച്ചതിന് സമാനമാണ് പുതിയ വളർച്ചാ പ്രവചനവും
ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് അനുസരിച്ച്, നിലവിലെയും അടുത്ത സാമ്പത്തിക വർഷത്തിലെയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക് അതിന്റെ തൊട്ടടുത്ത അയൽരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമാകും.

നടപ്പ് സാമ്പത്തിക വർഷത്തലും അടുത്ത സാമ്പത്തികവർഷത്തിവലും ബംഗ്ലാദേശ് യഥാക്രമം 6.4, 6.9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നേപ്പാൾ ഈ സാമ്പത്തിക വർഷം 3.9 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തിൽ 4.7 ശതമാനവും, പാക്കിസ്താൻ 22 സാമ്പത്തിക വർഷത്തിൽ 3.4 ശതമാനവും, 2023 സാമ്പത്തിക വർഷത്തിൽ 4 ശതമാനവും വളർച്ച നേടുമെന്ന് പ്രവചിക്കുന്നു.

ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ആഗോള സാമ്പത്തിക വളർച്ച ഈ വർഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കുന്നതിനാലും പ്രകടമായി കുറയും. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഡെവലപ്മെന്റ് ലെൻഡർ, ആഗോള വളർച്ച 2021ലെ 5.5 ശതമാനത്തിൽ നിന്ന് ഈ വർഷം 4.1 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നു. എന്നാൽ ‘ഒമിക്റോണുമായി ബന്ധപ്പെട്ട സാമ്പത്തിക തടസ്സങ്ങൾ വളർച്ചയെ ഗണ്യമായി കുറയ്‌ക്കും’ എന്ന് മുന്നറിയിപ്പ് നൽകി 3.4 ശതമാനമായി കുറച്ചു.

എന്നാൽ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ലോകബാങ്ക് പ്രവചനങ്ങൾ പകർച്ചവ്യാധിക്ക് ശേഷമുള്ള വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നു. 21-22 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 7.5 മുതൽ 12.5 ശതമാനം വരെയാകുമെന്ന് മാർച്ച് 31ന് ബാങ്ക് അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 9.2ശതമാനം വളർച്ചയാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. ജനുവരി 8 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 9.2 ശതമാനം വളരുമെന്ന് പ്രവചിക്കുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്ന് ഡിസംബറിൽ പറഞ്ഞിരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രവചനത്തേക്കാൾ കുറവാണിത്. സാമ്പത്തിക വർഷത്തിലെ 9.2 ശതമാനം ജിഡിപി വളർച്ചാ നിരക്ക് 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതണ്. കൊറോണ കാരണം 20-21 സാമ്പത്തിക വർഷത്തിൽ ജിഡിപി 7.3 ശതമാനം ചുരുങ്ങിയിരുന്നു.

 

Tags: Indian EconomyCOVID-19 pandemic
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies