കൊച്ചി: താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതല്ലെന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവനടിയുടെ മൊഴി. അമിതമായ അളവിൽ ഉറക്കഗുളിക ഉള്ളിൽ ചെന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അബദ്ധത്തിൽ കൂടിപ്പോയെന്നാണ് നടി പറയുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം പോലീസ് ഈ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശനിലയിലായ നടിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയാണിവർ. ഇവർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രചാരണം ഉണ്ടായിരുന്നു.
Comments