ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ രാജ്യത്തെ യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ട്വിറ്ററിലൂടെ വർഷങ്ങൾക്ക് മുൻപുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ്. ദേശീയ യുവജന ദിനത്തോടനുന്ധിച്ചാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം പങ്കു വച്ചിരിക്കുന്നത്. മോദി സർക്കാരിനെ കുറ്റം പറഞ്ഞുകൊണ്ട് കോൺഗ്രസ് പങ്കുവച്ചിരിക്കുന്നത് 2010ലെ ചിത്രം ആണ്. കോൺഗ്രസ് ആണ് ഈ സമയം രാജ്യം ഭരിച്ചിരുന്നത്.
മോദിസർക്കാരിന്റെ കീഴിൽ ജോലിയില്ലാത്ത യുവതയുടെ ദൈന്യാവസ്ഥ എന്ന് പറഞ്ഞാണ് കോൺഗ്രസ് ഇത് പ്രചരിപ്പിക്കുന്നത്. ‘പ്രിയപ്പെട്ട ബിജെപി, നിങ്ങൾക്ക് ചിലരെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം, എല്ലാ ആളുകളേയും ചില സമയങ്ങളിൽ വിഡ്ഢികളാക്കാം. പക്ഷേ എല്ലാവരേയും എല്ലാക്കാലത്തും നിങ്ങൾക്ക് കബളിപ്പിക്കാനാകില്ല. പിന്നെ നമ്മുടെ രാജ്യത്തെ യുവാക്കൾ? അവരെ നിങ്ങൾക്ക് ഒരിക്കലും കബളിപ്പിക്കാൻ കഴിയില്ല’ എന്നാണ് ഈ വീഡിയോയ്ക്കൊപ്പം കോൺഗ്രസ് കുറിച്ചിരിക്കുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം ജമ്മു കശ്മീരിൽ 19 വയസ്സുള്ള ആൺകുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ചിലർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന സമയത്ത് പകർത്തിയതാണ്. ഈ സമയം കോൺഗ്രസ് ആണ് രാജ്യം ഭരിച്ചിരുന്നത്. ചിത്രത്തിന് മോദി സർക്കാരുമായോ, ബിജെപിയുമായോ, തൊഴിലില്ലായ്മയുമായോ യാതൊരു ബന്ധവും ഇല്ലെന്നിരിക്കെയാണ് മോദി സർക്കാരിന്റെ കീഴിൽ തൊഴിലില്ലായ്മയിൽ പ്രതിഷേധിക്കുന്ന യുവാക്കൾ എന്ന പേരിൽ കോൺഗ്രസ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്.
It's really shameful that your team couldnt find genuine pic of unemployed youth and using picture of anti India protestors. or this is how you promote and support anti India forces? pic.twitter.com/R9wETFPMaS
— Facts (@BefittingFacts) January 13, 2022
Comments