കോഴിക്കോട് : കോഴിക്കോട് കാട്ടുപന്നി ആക്രമണം രൂക്ഷമാകുന്നു. കാട്ടുപന്നിയിടിച്ച് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് സംഭവം.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ചേളന്നൂർ ചിറ്റടിപ്പാറയിൽ സിദ്ദിഖ് ആണ് മരിച്ചത്. കാട്ടുപന്നിയെ ഇടിച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments