ദുബായ്: ദുബായ് വേൾഡ് എക്സ്പോയുടെ സീസൺ പാസ് നിരക്ക് കുറച്ചു. എക്സ്പോ 2020 ദുബായിയുടെ പ്രവേശനത്തിനുള്ള സീസൺ പാസ് നിരക്ക് 495 ദിർഹത്തിൽ നിന്ന് 195 ആയി കുറച്ചു. എക്സ്പോ അവസാനിക്കുന്ന മാർച്ച് 31 വരെ ഇതുപയോഗിക്കാം.
ഒരു ദിവസം 10 സ്മാർട് ക്യൂ ബുക്കിങ് സൗകര്യവും ഇതോടൊപ്പം ലഭിക്കും.പവിലിയനിൽ ക്യൂ നിൽക്കാതെ കയറാം. പ്രവൃത്തി ദിനങ്ങളിലെ നിരക്ക് 45 ദിർഹമായി തുടരും. 18 വയസ്സിൽ താഴെയുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ തിരിച്ചറിയൽ കാർഡുള്ളവർ വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യ മുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.
Comments