പൊടിപിടിച്ച പാണ്ടികശാലകള്‍ക്ക് പൊന്‍തിളക്കം: വെയര്‍ഹൗസുകള്‍ ലോകത്ത് ആകര്‍ഷകമാകുന്നതെന്തുകൊണ്ട്.!?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊടിപിടിച്ച പാണ്ടികശാലകള്‍ക്ക് പൊന്‍തിളക്കം: വെയര്‍ഹൗസുകള്‍ ലോകത്ത് ആകര്‍ഷകമാകുന്നതെന്തുകൊണ്ട്.!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഡംബര കെട്ടിടങ്ങളല്ല, ദീപാലങ്കാരങ്ങളുടെ പൊലിമയുമില്ല എന്നിട്ടും പാണ്ടികശാലകളെന്നോ, കലവറയെന്നോ വിളിക്കുന്ന വെയര്‍ഹൗസുകള്‍ക്ക് ഇന്ന് ലോകമാസകലം ആവശ്യക്കാര്‍ ഏറെയാണ്.ഓണ്‍ലൈന്‍ വ്യാപാരശൃംഖലകള്‍ വ്യാപിച്ചതോടെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് വന്‍സാധ്യതയാണ് ഉണ്ടായത്. വാണിജ്യ,വ്യാപാര രംഗത്ത് പ്രത്യേകിച്ചും മൊത്തവ്യാപാരികള്‍ മിക്ക കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ആക്കിയതോടെയാണ് വെയര്‍ഹൗസുകള്‍ പ്രചാരം നേടി. കൊറോണ വൈറസ് ആരംഭിച്ച് 2019 മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം വലിയ നേട്ടംകൈവരിച്ചു. ഈ കാലത്ത് ലോകത്ത് 43.5 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. ഇതില്‍ ഭൂരിപക്ഷവും ഏഷ്യകേന്ദ്രീകരിച്ചാണെന്നും കമ്പോള ഗവേഷകസംഘത്തിന്റെ പഠനം വ്യക്തമാക്കുന്നു.

ഫാക്ടറികളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സംനേരിട്ടു. ഏഷ്യ, യുഎസ്, യുകെ എന്നിവിടങ്ങളില്‍ ചരക്കുകപ്പലുകളുടെ വരവ് നിലച്ചു. എന്തിനേറെ ഡ്രൈവര്‍മാരുടെ ലഭ്യതപോലും ഇല്ലാതായി.അതതു പ്രദേശത്ത് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് എത്തിച്ചേര്‍ന്നത്. ലോകമാസകലം വെയര്‍ഹൗസുകള്‍ക്ക് ഇത് സാധ്യതയുണ്ടാക്കി. വിവിധരാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ,വ്യാപാരവസ്തുക്കള്‍ ഈ കമ്പോളങ്ങളിള്‍ ശേഖരിക്കപ്പെട്ടതോടെ ലോകത്തെ ഒരുകുടക്കീഴിലേക്ക് ചെറുതാക്കാന്‍ വെയര്‍ഹൗസുകള്‍ക്ക് സാധിച്ചു. ഏഷ്യന്‍മേഖല പ്രത്യേകിച്ചും ഓണ്‍ലൈനിനെ ആശ്രയിച്ചു. ഇവിടെ നിര്‍മിക്കുന്ന വസ്തുക്കള്‍ വാങ്ങുകയും ഓരോ മേഖലയിലേക്കും അത് എത്തിക്കാന്‍ സംവിധാനവും ഉണ്ടായി.

ചരക്കുനീക്കം തടസ്സപ്പെട്ടതോടെ കമ്പനികള്‍ ചരക്കുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിലേക്ക് വന്നതോടെയാണ് ഇത്തരം വെയര്‍ഹൗസുകളുടെ സാധ്യത വര്‍ധിച്ചത്. സിംഗപ്പൂര്‍ കേന്ദ്രമായ റെഡ്മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പലചരക്ക് മൊത്തവ്യാപാര കമ്പനികള്‍ക്ക് വ്യാപകമായ തോതില്‍ ഇത്തരം വെയര്‍ഹൗസുകള്‍ ആവശ്യമായി വന്നു.വൈറസ് വ്യാപനം കൂടിയതോടെ ഒരുവര്‍ഷം മുന്‍പ് റെഡ്മാര്‍ട്ട് ലഭ്യമായിടത്തെല്ലാം വലിയ വെയര്‍ഹൗസുകള്‍ സ്ഥാപിച്ചു. വെയര്‍ഹൈസുകളുടെ നാലിരട്ടി വര്‍ധനയാണ് ഇക്കാലത്ത് ഉണ്ടായത്.

നാലഞ്ചുവര്‍ഷം മുന്‍പ് തന്നെ ഓണ്‍ലൈന്‍ വഴിയുള്ള പലചരക്ക് വ്യാപാരത്തിന് അംഗീകാരം വര്‍ധിക്കുമെന്ന് തിരിച്ചറിഞ്ഞു.എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലമായി പ്രത്യേകിച്ചും കൊറോണ വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ വ്യാപാരം ഒരുവര്‍ഷത്തില്‍ 70 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടു.വെയര്‍ഹൗസുകളുടെ സഹായത്താലാണ് ഈ നേട്ടം കൈവരിച്ചതെന്ന് റെഡ്മാര്‍ട്ട് മാതൃസ്ഥാപനം ലസാഡയുടെ ചീഫ് റീട്ടെയ്ല്‍ ഓഫിസര്‍ റിച്ചാര്‍ഡ് റുഡ്ഡി പറഞ്ഞു. ഒരുലക്ഷത്തോളം ഉല്‍പന്നങ്ങള്‍ ഒരേസമയത്ത് സൂക്ഷിക്കാന്‍ കഴിയുന്നതാണ് മിക്കതും. സാധനങ്ങള്‍ വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നതോടെ മൂന്നു ദിവസത്തിനകം പുതിയ ഉല്‍പന്നങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നു. വെയര്‍ഹൗസുകളുടെ നടത്തിപ്പിനായി 200 തൊഴിലാളികള്‍ അധികമായി വേണ്ടിവന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവ് പ്രതിസന്ധിസൃഷ്ടിക്കുന്നതായും റുഡ്ഡി വ്യക്തമാക്കി.

ഏഷ്യാ-പസഫിക് മേഖലയില്‍ നാലില്‍ മൂന്ന് കമ്പനികളും വെയര്‍ഹൗസുകള്‍ വ്യാപിപ്പിക്കും. ഭാവിയില്‍ വെയര്‍ഹൗസുകളുടെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സിബിആര്‍ഇ സര്‍വ്വേ വ്യക്തമാക്കുന്നു. ഹോങ്കോങ്ങില്‍ 20 നില വെയര്‍ഹൗസുകളാണ് അഭികാമ്യം. വ്യാവസായആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യതക്കുറവാണ് ഇത്തരം ബഹുനിലക്കെട്ടിടങ്ങള്‍ പണിയാന്‍ കാരണം. ഓണ്‍ലൈന്‍ വ്യാപാരം കൂടിയാലും ചെറുകിട വ്യാപാരത്തെ അത് ബാധിക്കില്ലെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്.

കൊറോണ ഓണ്‍ലൈന്‍ വ്യാപാര സാധ്യത വര്‍ധിപ്പിച്ചതോടെ ശുക്രന്‍ തെളിഞ്ഞത് പാണ്ടികശാലകള്‍ക്കു കൂടിയാണ്. പ്രാദേശിക വ്യാപാരകസ്ഥാപനങ്ങള്‍ ശക്തമായ കാലത്ത് സജീവമായിരുന്ന പാണ്ടികശാലകള്‍ വെയര്‍ഹൗസുകളായി രൂപമാറ്റം സംഭവിച്ച് ലോകമെമ്പാടും മുന്നേറുകയാണ്. ഒട്ടേറെ തൊഴില്‍ സാധ്യതകളും വ്യാപാരമുന്നേറ്റവുമാണ് വെയര്‍ഹൗസുകള്‍ മുന്നോട്ടുവയക്കുന്നത്.

 

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies