വിവാഹമോചനത്തിന് പലതും കാരണമാകാം , സ്ത്രീധനമോ, വധുവിന്റെ സൗന്ദര്യമോ അങ്ങനെ പലതും എന്നാൽ വധുവിന്റെ നൃത്തം വിവാഹമോചനത്തിന് കാരണമാകുമോ ., ആകുമെന്നാണ് ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഈ വിവാഹമോചനക്കേസ് വ്യക്തമാക്കുന്നത് .വിവാഹ ചടങ്ങിനിടെ, ‘പ്രകോപനപരമായ’ സിറിയൻ പാട്ടിനൊപ്പം വധു നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല, തുടർന്നായിരുന്നു വിവാഹദിവസം തന്നെയുള്ള വിവാഹമോചനം . 2022 ലെ ഏറ്റവും വേഗമേറിയ വിവാഹമോചനത്തിന്റെ പേരിലാണ് ഇത് ശ്രദ്ധ നേടുന്നത് .
ലാമിസ് കാനൻ ആലപിച്ച ‘ ഞാൻ ആധിപത്യം പുലർത്തുന്നു ഞാൻ നിന്നെ നിയന്ത്രിക്കും’ എന്നർത്ഥമുള്ള ‘ മെസയ്താര ‘ എന്ന സിറിയൻ ഗാനമായിരുന്നു പാർട്ടിയ്ക്കിടെ പ്ലേ ചെയ്തത് . കേട്ടപാതി വധു ഇതിന് അനുസൃതമായി നൃത്തം ചെയ്യാനും തുടങ്ങി .
എന്നാൽ ഈ ഗാനത്തിലെ വരികൾ ഇഷ്ടപ്പെടാത്ത വരൻ ഇതിനൊപ്പമുള്ള വധുവിന്റെ നൃത്തവും തന്നെ വല്ലാതെ വേദനിപ്പിച്ചെന്നതിനാൽ വിവാഹ മണ്ഡപത്തിൽ വച്ചു തന്നെ വിവാഹമോചനം നടത്താൻ തീരുമാനിക്കുകയായിരുന്നു . വരന്റെ മാതാപിതാക്കളും ഇതിന് പിന്തുണ നൽകി . ഇതിനു പിന്നാലെ വരനും വധുവുമായി ചടങ്ങിൽ വച്ച് തർക്കവുമുണ്ടായി
മെസയ്താര ‘ എന്ന സിറിയൻ ഗാനത്തിന്റെ പേരിൽ മുൻപും വിവാഹമോചനം ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ വർഷം, ജോർദൻ സ്വദേശിയായ യുവാവ് തന്റെ വധു വിവാഹ ചടങ്ങിൽ ഇതേ ഗാനം ആലപിച്ചതിന് വിവാഹമോചനം നടത്തിയിരുന്നു.
Comments