സഖാക്കൾക്ക് പൊതിച്ചോറും ഒരുമിച്ചിരുന്നുണ്ണാം; 'ഇവര്‍ക്കൊന്നും കൊറോണ നിയന്ത്രണങ്ങള്‍ ബാധകമല്ലേ' എന്ന് പൊതുസമൂഹം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഖാക്കൾക്ക് പൊതിച്ചോറും ഒരുമിച്ചിരുന്നുണ്ണാം; ‘ഇവര്‍ക്കൊന്നും കൊറോണ നിയന്ത്രണങ്ങള്‍ ബാധകമല്ലേ’ എന്ന് പൊതുസമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 09:27 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. വൈറസ് വ്യാപനം ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളവും. പ്രതിദിനം മൂവായിരം രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നും ഇപ്പോൾ 17,000 കൊറോണ രോഗികൾ ദിവസേന സ്ഥിരീകരിക്കുന്ന സംസ്ഥാനമായി മാറികഴിഞ്ഞു കേരളം. 26 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലൂടെ കടന്നുപോകുകയെന്നത് തീർത്തും അപകടം തന്നെ.

ഈ അവസരത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക മാത്രമാണ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പോംവഴി. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും അമ്പത് പേർ മാത്രം പങ്കെടുക്കാവൂ എന്ന് തുടങ്ങി നിരവധി നിർദേശങ്ങൾ. എന്നാൽ നിയന്ത്രണങ്ങൾ ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ബാധകമല്ലാത്ത കാഴ്ചയ്‌ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികൾ സാക്ഷിയായിരുന്നത്.

സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര ഒരേസമയം പ്രോട്ടോക്കോൾ ലംഘനവും സ്വന്തം രക്തസാക്ഷിയുടെ സംസ്‌കാരത്തെ അപമാനിക്കുന്നതുമായിരുന്നു. ഇന്ന് കൊല്ലത്ത് ജനകീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം പ്രവർത്തകർ ഒത്തുകൂടിയപ്പോൾ സഖാവ് ചിന്ത ജേറോമിനോടൊപ്പം പ്രവർത്തകർ ഭക്ഷണം കഴിക്കുന്ന ചിത്രവും ഇതേ പ്രോട്ടോകോൾ ലംഘനമാണ് ചൂണ്ടിക്കാട്ടുന്നത്.

കൊറോണ സാഹചര്യത്തിൽ, വീടുകളിൽ കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അപ്പോഴാണ് സഖാക്കൾ പൊതുപരിപാടി നടത്തി ഒരു പൊതിച്ചോറിൽ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇവർക്കൊന്നും കൊറോണ നിയന്ത്രണങ്ങൾ ബാധകമല്ലേ എന്ന ചോദ്യം. നിയന്ത്രണങ്ങളും പ്രോട്ടോകോളുകളും കാറ്റിൽ പറത്തി ഇത്തരക്കാർ കൊറോണ വാഹകരാകുമ്പോഴും വ്യാപനത്തിന്റെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കാൻ പാവം പ്രവാസികളുണ്ടല്ലോ എന്നാണ് സോഷ്യൽ മീഡിയയും ഉന്നയിക്കുന്നത്.

Tags: corona kerala
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies