ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തെ കുറിച്ചോ മൂന്നാം മുന്നണിയെ കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇപ്പോൾ കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി പ്രധാനമന്ത്രി പദത്തെ കുറിച്ച് ചർച്ച ചെയ്താൽ ജനം പരിഹസിക്കും.
മൂന്ന് സംസ്ഥാനങ്ങളിൽ ഭരണം ഉള്ള കാലത്ത് പോലും പ്രധാനമന്ത്രി സ്ഥാനം സിപിഎം ഏറ്റെടുത്തിട്ടില്ല. പാർട്ടിയ്ക്ക് അത്തരത്തിലുള്ള അജണ്ടയില്ലെന്നും മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മൂന്നാം മുന്നണിയെ പിണറായി വിജയൻ നയിക്കുമെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. ബിജെപിക്കെതിരെ ബദൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ശക്തിയില്ലാതായിരക്കുകയാണ്. ബിജെപിയ്ക്കെതിരായ ബദലിന് സിപിഎം ഒറ്റയ്ക്ക് നേതൃത്വം നൽകുമെന്നും സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.
Comments