തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ മാറ്റിവെച്ച് മാതൃകയായി ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് പൊതുപരിപാടികൾ മാറ്റിവെക്കുന്നത്.
കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ടിപിആർ നിരക്കിലും വലിയ വർദ്ധനവുണ്ട്. ഇതേ തുടർന്നാണ് പൊതുപരിപാടികൾ മാറ്റിവെക്കാൻ കാരണം. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂവെന്നും അദ്ദേഹം നിർദ്ദേശം നൽകി.
ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ അറിയിച്ചു.
Comments