തിരുവനന്തപുരം : ബി ജെ പി യെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്തിന് ഭീഷണിയാവുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി
കല്ല് വച്ച നുണകളാണ് ബിജെപിയും കോൺഗ്രസ്സും സി പി ഐ എമ്മിനെതിരെ പ്രചരിപ്പിക്കുന്നത്. ധീരജിന്റെ കൊലയാളികളെ കോൺഗ്രസ്സ് തളളിപ്പറയാത്തത് അപകട സൂചനയാണ്.
സി പി ഐ എമ്മിനെ രാജ്യസ്നേഹം ഇല്ലാത്തവർ എന്ന് മുദ്ര കുത്താൻ ചിലർ ശ്രമിക്കുന്നുണ്ട് . സി പി ഐ എമ്മിനെ അക്രമകാരികളായി ചിലര്‍ പ്രചരിപ്പിക്കുന്നു. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു .
Comments