ഒമിക്റോൺ തരംഗത്തിന്റെ ഏറ്റവും മോശം അവസ്ഥ കടന്നുപോയതായി ലോകാരോഗ്യ സംഘടന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്റോൺ തരംഗത്തിന്റെ ഏറ്റവും മോശം അവസ്ഥ കടന്നുപോയതായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 09:06 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: ഒമിക്റോൺ തരംഗത്തിന്റെ ഏറ്റവും മോശം അവസ്ഥ കടന്നുപോയി എന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാൽ മഹാമാരി അടുത്തെങ്ങും ഇല്ലാതാകുമെന്ന് പറയാറായിട്ടില്ലെന്നും ചീഫ് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞു. വകഭേദം സംഭവിച്ച ഒമിക്റോൺ ഇപ്പോഴും ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെങ്കിലും ബി.1.1.529 വകഭേദങ്ങളുടെ കേസുകൾ ചില ഘട്ടങ്ങളിൽ ഉയർന്നതായി കാണപ്പെടുന്നു. കൊറോണയുടെ ഏറ്റവും പുതിയ മോശമായ തരംഗമാണ് കടന്നുപോയതെന്ന് ലോകാരോഗ്യ സംഘടന കണക്ക്കൂട്ടുന്നു. കഴിഞ്ഞയാഴ്ച 18 ദശലക്ഷത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. യുഎൻ റിപ്പോർട്ട് അനുസരിച്ച് മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മരണങ്ങളുടെ എണ്ണം സ്ഥിരമായി തുടരുന്നുണ്ട്. കുറവ് വാക്‌സിനേഷൻ നിരക്ക് ഉള്ള പല രാജ്യങ്ങളെയും കുറിച്ച് ഞാൻ പ്രത്യേകിച്ച് ഉത്കണ്ഠാകുലനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾ വാക്‌സിനേഷൻ എടുത്തില്ലെങ്കിൽ ഗുരുതരമായ രോഗത്തിനും മരണത്തിനും സാധ്യത പല മടങ്ങ് കൂടുതലാണ്.

ഒമൈക്രോണിന് കാഠിന്യം കുറവാണെന്ന് കരുതുന്നുണ്ടെങ്കിലും, ഇതൊരു നേരിയ രോഗമാണെന്ന ധാരണ ശരിയല്ല. രോഗം ‘വളരെ തീവ്രമായി’ പടരുന്നുണ്ട്. 180 രാജ്യങ്ങളിൽ നിന്ന് 7 ദശലക്ഷത്തിലധികം മുഴുവൻ ജീനോം സീക്വൻസുകളും ലഭിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം വാരാന്ത്യത്തിൽ വാക്‌സിനേഷന്റെ ഒരു ബില്യൺ ഡോസേജ് വിതരണം ചെയ്തു. മുൻ പതിപ്പുകളെ അപേക്ഷിച്ച് ഒമിക്റോൺ അണുബാധകളും സംക്രമണവും തടയുന്നതിൽ വാക്‌സിനേഷൻ കാര്യക്ഷമമല്ല. എന്നാൽ ഗുരുതരമായ രോഗങ്ങളും മരണവും തടയുന്നതിൽ വാക്‌സിനേഷന് കഴിയുന്നു. ആശുപത്രികളുടെ അമിതഭാരം തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പ് നിർണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Tags: World Health Organization (WHO)
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies