തിരുവനന്തപുരം : തിയറ്ററുകളിലെ വിജയക്കുതിപ്പിന് പിന്നാലെ മോഹൻലാൽ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തെ തേടി മറ്റൊരു നേട്ടം. ചിത്രത്തെ ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ഗ്ലോബൽ കമ്യൂണിറ്റ് ഓസ്‌കർ അവാർഡ് 2021 നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് സിനിമ ഇടം നേടിയിരിക്കുന്നത്.
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്‌ക്കാർ. കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമാക്കിയ സിനിമയ്‌ക്ക് തിയറ്ററുകളിൽ വലിയ ജനപ്രീതിയാണ് ലഭിച്ചത്. നേരത്തെ മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ സിനിമക്ക് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നേട്ടം കൂടി സിനിമയെ തേടിയെത്തുന്നത്.
ലോക്ഡൗണിന് ശേഷം തുറന്ന തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രം കൂടിയായിരുന്നു മരയ്‌ക്കാർ. മോഹൻലാൽ നായകനായ സിനിമയിൽ വൻ താരനിരയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്യഭാഷാ താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു.
മരയ്‌ക്കാറിന് പുറമേ സൂര്യയെ നായകനാക്കി ജ്ഞാനവേൽ നിർമ്മിച്ച ജയ്ഭീമും ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് സിനിമയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
















Comments