കൊച്ചി: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന സിപിഎം സമ്മേളനത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൊറോണ നിയന്ത്രണത്തിലെ ഭേദഗതി പാര്‍ട്ടിക്കുവേണ്ടിയാണെന്നും മന്ത്രിമാരും നേതാക്കളും മരണത്തിന്റെ വ്യാപാരികളാവുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി സമ്മേളനങ്ങളെ അടിസ്ഥാനമാക്കിയാണ് കൊറോണമാനദണ്ഡം നിശ്ചയിച്ചത്. സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകള്‍ക്കുവേണ്ടി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലകളെ തരംതിരിച്ചത് പാര്‍ട്ടിക്കുവേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി സമ്മേളനം നടക്കുന്ന തൃശൂരും കാസര്‍കോടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട ജില്ലയാണെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി സെന്ററില്‍ നിന്നാണ് കൊറോണ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. വാശിയാണ് സിപിഎമ്മിന്. എന്തും നടത്തുമെന്ന ധാര്‍ഷ്ട്യമാണ് പാര്‍ട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യവകുപ്പിനെതിരെയും സതീശന് കടുത്ത വിമര്‍ശനമുയര്‍ത്തി. ആരോഗ്യവകുപ്പ് നിശ്ചലമെന്നും വകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെന്ററില്‍
Comments