രാത്രിയിൽ ഉറക്കം കിട്ടാത്തവരാണോ നിങ്ങൾ; എങ്കിൽ കാത്തിരിക്കുന്നത് മണിക്കൂറിന് 18,000 രൂപ ലഭിക്കുന്ന ജോലി; ഓഫറുമായി കിടക്ക കമ്പനി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രിയിൽ ഉറക്കം കിട്ടാത്തവരാണോ നിങ്ങൾ; എങ്കിൽ കാത്തിരിക്കുന്നത് മണിക്കൂറിന് 18,000 രൂപ ലഭിക്കുന്ന ജോലി; ഓഫറുമായി കിടക്ക കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

രാത്രിയിൽ ഉറക്കമില്ലാത്തവർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളെ കാത്തിരിക്കുന്നത് മണിക്കൂറിന് 18,000 രൂപ വരെ ലഭിച്ചേക്കാവുന്ന ഉഗ്രനൊരു തൊഴിലാണ്. നല്ല ഉറക്കമുള്ളവർക്ക് പോലും തങ്ങളുടെ ഉറക്കം ഉപേക്ഷിക്കാൻ തോന്നുന്ന ഈ ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത് ഒരു കിടക്ക കമ്പനിയാണ്. ഉറക്കം കുറവുള്ളവരിൽ ഒരു പരീക്ഷണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം.

മാട്രെസ് റിവ്യു കമ്പനിയായ സ്ലീപ് ജംഗിയാണ് ഈ ജോലി നൽകുന്നത്. ഇവർ നൽകുന്ന കിടക്കയും കണ്ണിലിടുന്ന മാസ്‌കും തലയിണയും ഉപയോഗിക്കണം. ഇവ ധരിച്ച് കമ്പനി ആവശ്യപ്പെടുന്ന വിവരങ്ങൾ നിങ്ങൾ പങ്കുവെക്കുന്നതിനാണ് പ്രതിഫലം നൽകുന്നത്. മണിക്കൂറിന് 250 ഡോളർ വരെ ലഭിച്ചേക്കാമെന്നും കമ്പനി പറയുന്നു.

പ്രധാനമായും എട്ട് ഉൽപ്പന്നങ്ങളാണ് ഉറക്കം കുറവുള്ളവരിൽ പരീക്ഷിക്കുന്നത്. രണ്ട് മാസക്കാലമാണ് ഇത് നടത്തുക. ഓരോ ആഴ്ചയും ഓരോ ഉൽപ്പന്നങ്ങളുടെ പരീക്ഷണത്തിന് വിധേയരാകേണ്ടി വരും. പ്രത്യേക ആപ്ലിക്കേഷനുകൾ വഴിയാണ് ഇത്തരക്കാരിൽ നിന്നും വിവരം ശേഖരിക്കുക. എട്ട് വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോഴുള്ള മാറ്റങ്ങൾ ഇതിൽ റെക്കോർഡ് ചെയ്യപ്പെടും. പരീക്ഷണം പൂർത്തിയാകുമ്പോൾ ആകെ രണ്ടായിരം ഡോളർ ലഭിക്കുമെന്നും സ്ലീപ് ജംഗി പറയുന്നു.

ഇതിനായി ഉറക്കക്കുറവുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഈ ജോലിക്ക് നിങ്ങൾ എന്തുകൊണ്ട് യോഗ്യരാണെന്ന് തോന്നുന്നു എന്ന കാര്യം ഒരു കുറിപ്പായി എഴുതി അപേക്ഷിക്കുക. നല്ല ഉറക്കമുള്ളവർ അപേക്ഷിക്കേണ്ടതില്ലെന്ന് കമ്പനി പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

ഉറക്കം കുറവുള്ളവർക്ക് ആകർഷണീയമായി തോന്നാവുന്ന ഈ ഓഫറിന് ചില മുന്നറിയിപ്പുകളും കമ്പനി നൽകുന്നുണ്ട്. പരീക്ഷണത്തിന് വിധേയമാകുന്നതിലൂടെ നിങ്ങളുടെ ഉറക്കം കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും ഇതൊന്നും ഒരു വിഷയമല്ലാത്ത 21 വയസ് പൂർത്തിയായവർക്ക് സ്ലീപ് ജംഗിയുടെ വെബ്‌സൈറ്റിൽ കയറി തൊഴിലിനായി അപേക്ഷിക്കാം. ഫെബ്രുവരി 14 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്ലീപ് ജംഗി വ്യക്തമാക്കിയിട്ടുണ്ട്.

 

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies