കൊച്ചി : പശുക്കിടാങ്ങളോടുള്ള സ്നേഹം പങ്കുവെച്ച് ഗായകൻ എം.ജി ശ്രീകുമാർ. ഫേസ്ബുക്കിൽ ഭംഗിയേറിയ പശുക്കിടാവിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അദ്ദേഹം സ്നേഹം വ്യക്തമാക്കിയത്. തന്റെ സങ്കൽപ്പത്തിനും മുകളിലാണ് പശുക്കിടാവിന്റെ ഭംഗി എന്നും എം.ജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
വെള്ള നിറത്തിലുള്ള ശരീരവും, ചെമ്പൻ നിറത്തിലുള്ള ചെവികളുമുള്ള പശുക്കുട്ടിയുടെ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് മുകളിലായി നൽകിയ കുറിപ്പിലാണ് പശുക്കിടാവിന്റെ ഭംഗിയെക്കുറിച്ച് എം.ജി ശ്രീകുമാർ വാചാലനായത്. എന്താ ഭംഗി. എന്റെ സങ്കൽപ്പത്തിനും മുകളിൽ. ദൈവ സൃഷ്ടി, എന്താ അല്ലെ. നമിക്കുന്നു. എന്നിങ്ങനെയായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദൈവത്തിന്റെ എല്ലാ സൃഷ്ടികളും ഭംഗിയുള്ളവയാണെന്നും പോസ്റ്റിന് താഴെ അഭിപ്രായമുണ്ട്.
Comments