മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. അതിൽ ഒഴിവാക്കാനാകാത്ത ചിത്രമാണ് ദാസനും വിജയനുമായെത്തിയ നാടോടിക്കാറ്റ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ജൂനിയർ ദാസനും വിജയനും വീണ്ടും ബസന്ത് നഗർ ബീച്ചിൽ എത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്. ഹൃദയം ഏറ്റെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നാണ് പ്രണവ് ചിത്രം പങ്കുവെച്ച് കുറിച്ചത്. ഹൃദയത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണിത്. നാടോടിക്കാറ്റിൽ പ്രധാനപ്പെട്ട രംഗം ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു.
‘ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്‌നേഹത്തിനും നന്ദി, അനുഗൃഹീതനായി തോന്നുന്നു’ എന്നാണ് ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദാസനും വിജയനും ലൈറ്റ്, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നിങ്ങനെ നീളുന്നു ലഭിക്കുന്ന കമന്റുകൾ.
Comments