ഹൃദയം കണ്ടു… ഇത്രയും റിസ്ക് പിടിച്ച ഈ പ്രതിസന്ധി കാലഘട്ടത്തിലും #ഹൃദയം തീയേറ്ററിൽ തന്നെ റീലീസ് ചെയ്യണം എന്ന് വാശി പിടിച്ച വിനീത് ശ്രീനിവാസനും, വൈശാഖ് സുബ്രഹ്മണ്യനും ആദ്യം തന്നെ ഒരു hats off!!! കാരണം ഇത് OTT യിലോ, എന്തിന് വർഷങ്ങൾ കഴിഞ്ഞു പരസ്യങ്ങൾ കൂട്ടികുഴച്ചുകൊണ്ട് ടീവിയിലോ കണ്ടാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഫീൽ കിട്ടില്ല എന്നുറപ്പ്.
ഇത് നിങ്ങളുടെ 4-5 വർഷങ്ങളുടെ പ്രയത്നവും, സ്വപ്നങ്ങളും ഒക്കെയായിരുന്നിരിക്കാം.. പക്ഷേ, ഇത് ഞാൻ അടക്കമുള്ള പല മലയാളിയുടെയും, തമിഴന്മാരുടെയും 4-5 വർഷത്തെ കോളേജ് ജീവിതവും പിന്നീട് അങ്ങോട്ടുള്ള കാലവും അതേ പോലെ വെള്ളിത്തിരയിൽ കാണിച്ചതാണ് എന്നെ ഞാൻ പറയൂ..
എന്റെ പൊന്ന് അപ്പൂ, അഭിനയത്തിൽ താൻ ലാലേട്ടന്റെ മോൻ ആണോ അതോ ലാലേട്ടൻ തന്നെയോ. താൻ “രാജാവിന്റെ മകന്റെ” മകനല്ല.. രാജാവ് തന്നെയാണ്.. പണ്ടത്തെ ലാലേട്ടൻ ഇന്നത്തെ ന്യൂജൻ കുപ്പിയിൽ.. പ്രണവ് മോഹൻലാൽ താങ്കൾ എന്നെ കൂട്ടികൊണ്ട് പോയത് 2002 മുതൽ 2008 വരെ കോയമ്പത്തൂരിൽ ഡിപ്ലോമയും, എൻജിനീയറിങ്ങും പഠിച്ച ആ കാലഘട്ടത്തിലേക്കാണ്.
ആദ്യത്തെ ഒരു കൊല്ലം ദിവസേന പാലക്കാട് നിന്നും ട്രെയിനിൽ പോയി വരികയായിരുന്നു. പടം തുടങ്ങിയ ആദ്യ നിമിഷങ്ങളിൽ തന്നെ, അന്നത്തെ ആ ദിവസങ്ങൾ കണ്ണിലൂടെ മിന്നി മാഞ്ഞു..
ട്രെയിനിൽ കൊട്ടി പാടിയതും, ടിടിആർ വരുന്നത് നോക്കി ടിക്കറ്റ് എടുക്കാതെ കയറിയതും, വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്കു പോകാൻ വരുന്ന അമൃത, sngc തുടങ്ങിയ കോളേജുകളിലെ പെണ്കുട്ടികളെ ഇമ്പ്രെസ് ചെയ്യിക്കാൻ വേണ്ടി കാട്ടികൂട്ടിയ Tപരിപാടികൾ എല്ലാം ഈ സിനിമ കാണുന്നതിന്റെ ആദ്യ ഭാഗത്ത് തന്നെ ഓർമ്മ വന്നു.. ആദ്യവും അവസാനവും കാണിച്ച ടിടിആറിനെ പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. പണ്ട് പോയ ട്രെയിനിൽ പല വർഷങ്ങൾ കഴിഞ്ഞതിന് ശേഷം കയറിയപ്പോൾ അതേ ടിടിആറിനെ കണ്ടത് ഇന്നും ഓർമ്മയിലുണ്ട്.
കൂടാതെ തമിഴ്നാട് എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന സമയത്ത് നാട്ടിലേക്ക് ഓടി എത്താൻ വേണ്ടി കാട്ടികൂട്ടിയ സർക്കസ്സുകൾ ഒക്കെ ഈ സിനിമ കാരണം ഒന്നു കൂടെ ഓർത്തെടുത്തു ട്ടോ.. പ്രിയദർശൻ ചേട്ടന്റെ മോളാണ് താനെന്ന് അഭിനയിച്ചു തെളിയിക്കുകയാണ് കല്യാണി പ്രിയദർശൻ. അസാധ്യ vibrant ആയ അഭിനയം. ഓരോ നിമിഷവും ത്രിൽ അടിപ്പിച്ചു.. ഓരോ ഭാര്യമാരും ചെയ്യുന്ന കാര്യങ്ങൾ അതേ പോലെ correct ആയി കാണിക്കാൻ തനിക്ക് സാധിച്ചു. “എനിക്ക് ഒന്ന് ഉറങ്ങണം” എന്ന ഡയലോഗ് അടിക്കുമ്പോ ഉള്ള എക്സ്പ്രെഷൻ, എന്റമ്മേ 100% റിയാലിറ്റി ആണ് മുഖത്ത്..
കൂടാതെ, ഇങ്ങനെയും accept ചെയ്യുന്ന ഭാര്യമാർ ഉണ്ടാകുമോ എന്ന ഒരു ചോദ്യം എന്റെ മനസ്സിൽ അവശേഷിപ്പിച്ചിട്ടാണ് താൻ സിനിമയുടെ ക്ലൈമാക്സിലേക്ക് എത്തിച്ചത്.. ദർശന രാജേന്ദ്രൻ എന്ന ദർശന, തന്നെക്കുറിച്ചു വാക്കുകളില്ല പറയാൻ.. ആ പാട്ടിലെ വരികൾ നിന്നെകുറിച്ചാണ്.. സർവ്വം സഹയാണ് നീ.. അരുണിന്റെ കല്യാണതലേന്ന്, നിന്റെ മനസ്സിന്റെ നില വിട്ടുപോയ ആ അവസ്ഥയിൽ, നീ വീണ്ടുവിചാരം കൂടാതെ ഒരു എടുത്തുചാട്ടം ചെയ്യുമെന്ന് ഞാൻ അടക്കം എന്റെ ഫാമിലി മൊത്തം ഉറപ്പിച്ചതാണ്.
You are lovely, bold, and your attitude level വേറെ ലെവൽ തന്നെയാണ്.. The energetic young lady, താൻ ജീവിക്കുകയായിരുന്നു പലപ്പോഴും..
ക്ലൈമാക്സ് ആയപ്പോ ഇങ്ങനെയൊക്കെ ഒരു കാമുകിക്ക് സാധിക്കുമോ എന്ന് വരെ തോന്നിപ്പിച്ചു കളഞ്ഞു. അഭിനയത്തിനല്ല, താൻ സിനിമയിൽ ദർശനയായി ജീവിച്ചതിന് 100 മാർക്ക്.. അജു വർഗ്ഗീസ് ഭായ്.. താങ്കളുടെ പോക്ക് ശെരിക്കും എങ്ങോട്ടാണ്. കഴിഞ്ഞ ആഴ്ച്ച മേപ്പടിയാൻ കണ്ടു വന്നിട്ട് അതിൽ ഞാൻ പറഞ്ഞത് ഈ ആഴ്ച്ച തിരുത്തുന്നു. താങ്കൾക്ക് കോമഡി വിട്ട് സീരിയസ് കഥാപാത്രങ്ങളിലേക്ക് പോകാൻ മാത്രമല്ല, രണ്ടും കൂടി ഒരുമിച്ചു ചേർന്ന ഹൃദയത്തിലെ കഥാപാത്രം പോലെയുള്ളവയും തകർത്തു അഭിനയിക്കാൻ സാധിക്കുമെന്ന് താങ്കൾ വീണ്ടും തെളിയിച്ചു.. നിമിത്തത്തിൽ എനിക്കും വിശ്വാസം ഉണ്ട് ഹേയ്..
എന്റെ ഡിപ്ലോമ കാലഘട്ടത്തിൽ (2002-2005) മധുക്കരെ – മരപ്പാലം എന്ന സ്ഥലത്ത് ആയിരുന്നു താമസം. എന്റെ റൂമിന്റെ വൃത്തിയെപ്പറ്റി ഇപ്പോഴും എടുത്തു സംസാരിക്കുന്ന ഫ്ബിയിൽ ഇല്ലാത്ത എന്റെ പ്രിയ സുഹൃത്ത് ജിഷ്ണു.. നിന്നെ ഞാൻ ഈ പടത്തിലെ പല സീനിലും ഓർമ്മിച്ചു. നീ പലരോടും പറഞ്ഞ അതേ ഡയലോഗ് ആണ് അരുൺ ഒരവസരത്തിൽ പറയുന്നത്, “4 വർഷം നിങ്ങളൊക്കെ ഈ കക്കൂസ് മാലിന്യത്തിൽ കിടന്നു നരകിച്ചൊ” എന്നത് ജിഷ്ണു പലരോടും പറഞ്ഞ ഒരു ഡയലോഗിന്റെ എക്സ്ട്രീം വേർഷനാണ്.
ആ സമയത്ത് നടന്ന റാഗിംഗ്, സല്യൂട്ട് അടിപ്പിക്കൽ ഒക്കെ അതേ പോലെ ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്. ഇത്കൂടാതെ മറ്റ് പല കോളേജുകളിലെ പിള്ളേരുമായി അടിയും ഉണ്ടാക്കിയിട്ടുണ്ട്. കോയമ്പത്തൂർ ഉള്ള ദാബകളിൽ രാത്രി പോയി അങ്ങോട്ടുമിങ്ങോട്ടും ഒരു കാര്യവുമില്ലാതെ തല്ല് കൂടിയത് എന്തിനാണ് എന്ന് ഇന്നും ഓർക്കും. അത് ഈ സിനിമയിൽ വിട്ട് പോയിട്ടുണ്ട്. അങ്ങനെ ഒരു സീൻ ഇല്ലാതെ കോയമ്പത്തൂർ/ചെന്നൈ കോളേജ് കാലഘട്ടം എങ്ങനെ ഒരു സിനിമയിൽ ഷൂട്ട് ചെയ്യാൻ സാധിക്കുമെന്ന് Vineeth Sreenivasan തെളിയിച്ചു.
ഇതിൽ പ്രണവ് കാണിച്ച അത്ര ഹീറോയിസം ഒന്നും കാണിച്ചിട്ടില്ല എങ്കിലും എൻജിനീയറിങ് മൂന്നാം വർഷം ഫെബ്രുവരി 14നു, CSE യിലെ ഞാൻ IT യിലെ പിള്ളേരോട് 100 രൂപക്ക് ബെറ്റ് വച്ചിട്ട് IT ക്ലാസ്സിലെ ഒരു കൊച്ചിനോട് നേരിട്ട് ചെന്ന് “I Love You” പറഞ്ഞിട്ടുണ്ട്. 100 രൂപ കിട്ടിയ വഴി ചെന്നിട്ട് ബെറ്റ് വച്ചത് കൊണ്ട് പറഞ്ഞതാട്ടോ എന്നും ആ കുട്ടിയോട് പോയി പറഞ്ഞിട്ടുണ്ട്.
പിന്നെ, അന്നത്തെ എന്റെ കോലം കണ്ടാൽ പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നതിനാൽ ഒരു പെണ്ണ് പോലും നമുക്ക് സെറ്റ് ആയിട്ടില്ല. പലരും അവരുടെ lovers ഒക്കെ ആയിട്ട് കറങ്ങുന്നത് നമ്മുടെ ഈ സിനിമയിലെ “താടിക്കാരൻ” നോക്കി നിൽക്കുന്നപോലെ നോക്കി നിന്നിട്ടുണ്ട്. 😂
ഡിപ്ലോമ കഴിഞ്ഞ കാരണം നേരിട്ട് രണ്ടാം വർഷത്തിലേക്ക് ചെന്നത് കാരണം എൻജിനീയറിങ് കാലഘട്ടത്തിൽ റാഗിംഗ് കിട്ടിയിട്ടില്ല.
18 അരിയർപേപ്പറുകളുടെ കാര്യം പറഞ്ഞപ്പോ എന്റെ കാര്യംതന്നെ പറഞ്ഞതാണോ എന്ന് തോന്നി.. ഈ സിനിമയിൽ “ശെൽവ” എന്ന കാരക്ടർ ചെയ്ത ആളുകൾ എന്റെ ജീവിതത്തിലും ഉണ്ട്. Sudhar San , Sumil John. പിന്നെ കണക്കിന് ട്യൂഷൻ എടുത്തിരുന്ന ഒരു വിജയ് സർ, അവിടെ വന്ന് എനിക്ക് മറ്റ് വിഷയങ്ങൾ പഠിപ്പിച്ചു തന്ന പേര് മറന്നു പോയ തമിഴൻ സുഹൃത്ത്.
എന്തായാലും ഈ പറഞ്ഞ എല്ലാരും കൂടെ എന്നെ മെരുക്കി എടുത്തുകൊണ്ട് അവസാന സെമ്മിൽ 18 പേപ്പർ (10 അരീയർ + 8 current subjects) ഒരുമിച്ച് ഞാൻ പാസായി. പാസ്സ് ഔട്ട് ആയി പോകുന്ന ആ വർഷം തന്നെ എല്ലാ പേപ്പറുകളും കിട്ടി ഞാനും അവരോടൊപ്പം എൻജിനീയർ ആയി.. ആ കോളേജ് കാലഘട്ടവും, അന്ന് കഴിച്ചിരുന്ന ഹോട്ടലുകളും അവിടെവച്ചു പരിചയപ്പെട്ട ആളുകളും ഒക്കെ ഈ സിനിമ കണ്ടപ്പോ മനസ്സിലേക്ക് ഓടി വന്നു.. ഹോപ്പ്സിൽ ഉണ്ടായിരുന്ന ഒരു മാമിയുടെ കടയിലെ (വീട്ടിലെ) ഫുഡ് ഒക്കെ ഓർമ്മിപ്പിച്ചു തന്ന ഈ സിനിമയിലെ രംഗങ്ങളിൽ പലതും എന്റെ തന്നെ ജീവിതമാണ്.
Vijayaraghavan ചേട്ടാ.. ഒരു അച്ഛൻ എന്നത് പലപ്പോഴും മനസ്സിൽ തട്ടിച്ചു എന്നതിനെക്കാളും “നിനക്ക് നാണമാവില്ല എങ്കിൽ നിന്നെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ” എന്ന ഡയലോഗ് ഡെലിവറിയും, എസ്പ്രെഷനും കണ്ടാൽ കരയാത്തവരും, സ്വന്തം അച്ഛനെ miss ചെയ്യാത്തവരും വളരെ കുറവായിരിക്കും. Viswajith Odukkathil , Ranjan Abraham , Sitara Suresh , Hesham Abdul Wahab , Anil Abraham , Arun Kurian , Ashwini Kale, Shafi chemmad, Arvind Venugopal , Divya George, Dhananjay Shankar, Antony Thomas Mangaly, Johny Antony ചേട്ടൻ ചെയ്ത @kalyani priyadarshan ന്റെ അച്ഛന്റെ റോൾ, Jayaram Ramachandran തുടങ്ങിയ എല്ലാരും പൊളിച്ചു.. Prasanth Amaravila നിങ്ങളുടെ സീനിയർസ് ഗ്യാങ് മൊത്തം പൊളി ആയിരുന്നു ബ്രോ.
ഇനി ഇതിലെ പാട്ടുകളെപറ്റി.. ഇതിൽ എവിടെയാ 15 പാട്ടുകളും കേറിപോയത് എന്ന് ചോദിച്ചാൽ ദൈവത്തിനും പിന്നെ ആ വിനീത് ശ്രീനിവാസനും മാത്രം അറിയാം.. സിനിമക്ക് പോകുമ്പോൾ ഞങ്ങൾ സംസാരിച്ചു പോയത് ഇതിനെപറ്റി മാത്രമായിരുന്നു. മൊത്തം 15 പാട്ട് ഉള്ള സിനിമ മൊത്തം പാട്ടുകൾ ആകും. ബോറായിരിക്കും, ആവശ്യത്തിനും അനാവശ്യത്തിനും പാട്ട് ഉണ്ടാകും എന്നൊക്കെയുള്ള മുൻവിധികൾ അപ്പാടെ തകർത്തുകളഞ്ഞു. ഒരു പാട്ട് പോലും അനവസരത്തിൽ ഇല്ലെന്നതാണ് പ്രത്യേകത.
ഓരോ പാട്ടും അതിന്റെ ആവശ്യകതയെ വിളിച്ചു പറഞ്ഞു. വിനീതും, സിത്താരയും പാടിയ ടൈറ്റിൽ അടക്കമുള്ള ഓരോ പാട്ടുംകളും മനുഷ്യന്റെ മനസ്സിന്റെ അടിയിലേക്ക് ഇറങ്ങിപോയി.
ഹൃദയത്തിൽ തൊട്ടു എന്നു തന്നെ പറയേണ്ടി വരും. Prithviraj Sukumaran അല്ലാതെ ആ ഒരു പാട്ട് വേറെ ആരും പാടിയാൽ ശരിയാവില്ല എന്ന വിനീതിന്റെ വിലയിരുത്തൽ തെറ്റല്ല. പിന്നെ, “ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനെ, ഇലയായ് പിറവിയുണ്ടെങ്കിൽ ഞാൻ കൂവളത്തിനിലയായ് തീർന്നേനെ” എന്ന പാട്ടിന്റെ വയലിൻ മ്യൂസിക് ആദ്യം തൊട്ട് അവസാനം വരെ പലപ്പോഴും കേൾപ്പിച്ചപ്പോ ഒരു പ്രത്യേക ഫീലിങ് ആയിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിങ്..
പാട്ടിന്റെ കാര്യം പറഞ്ഞപ്പോ, ഒരു വലിയ തെറ്റ് ചൂണ്ടിക്കാട്ടിത്തരാൻ മറന്നു, “നഗുമോ” എന്ന പാട്ടിന്റെ അവസാനം കാണിച്ച ആ പൊറോട്ടയുടെയും ബീഫിന്റെയും കാര്യമാണ്.. “പക്കാ ഹിന്ദുക്ലാസിക്കൽ സോങ്ങിൽ പൊറോട്ടയും ബീഫും കാണിക്കുന്നോ” എന്ന ചോദ്യമാണോ എന്നു കരുതിയാൽ തെറ്റി, എറണാകുളത്ത് ഇത്ര നല്ല പൊറോട്ടയും ബീഫും അതും ഇലയൊക്കെ ഇട്ട് വിളമ്പി തരുന്ന കടയുടെ പേരോ, സ്ഥലമോ ഒന്നും പറയാത്തതിൽ അതിയായ വിഷമമുണ്ട് വിനീത് & പ്രണവ് ബ്രോസ്…
അതേ പോലെ എറണാകുളം മറൈൻ ഡ്രൈവിൽ കുടയ്ക്ക് താഴെ നടക്കുന്ന ലീലാ വിലാസങ്ങളും അതിനെതിരെ പ്രതികരിച്ച നാട്ടുകാരെയൊക്കെ സദാചാരവാദികളും ആക്കിയല്ലോ. ദർശന അപ്പൊ പറയുന്ന ഡയലോഗിന് ചെറിയൊരു ക്ലാരിറ്റി കൂടെ ഇവിടെ കൊടുക്കട്ടെ, അവരൊന്നും പ്രേമിക്കാൻ പോയവരല്ല, പ്രേമിക്കാൻ കേരളത്തിൽ ഒരു തടസ്സവും ഇല്ല താനും.. സിനിമയുടെ പകുതിയായി ഇടവേളയായപ്പോൾ പടം തീർന്നെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റില്ല. ശെരിക്കും ആ ഇടവേള നമ്മുടെ കോളേജ് കാലഘട്ടത്തിന്റെയും ഇപ്പോഴുള്ള ജീവിതത്തിന്റെയും ഇടക്കുള്ള ആ വലിയ ഗ്യാപ്പ് തന്നെയാണ് കാണിച്ചത്..
Merryland cinemas ഒരു തിരിച്ചു വരവ് നടത്തിയ ഈ പടം ക്ലാസ്സിക് എന്നേ പറയാൻ പറ്റൂ.. 10ഇൽ 9.5 മാർക്കും കൊടുക്കാൻ പറ്റിയ വളരെ ചുരുക്കം സിനിമകളിൽ ഒന്ന്..
Comments