ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ സ്നീക്ക് പീക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റേയും മോഹൻലാലിന്റേയും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭഷണങ്ങളാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്.
പൃഥ്വിരാജിന്റെ കഥാപാത്രമായ ഈശോ ജോൺ കാറ്റാടിയുടെ കഥാപാത്രം ടി.വി കാണുന്ന മോഹൻലാലിന്റെ കഥാപാത്രമായ ജോൺ കാറ്റാടിയോട് സ്റ്റീൽസ് കമ്പനിയുടെ ഫസ്റ്റ് ജിംഗിൾ വന്ന് പറയുന്നതാണ് രംഗം.
‘കാറ്റത്താടില്ലീ കാറ്റാടി, തരിത്തുരുമ്പില്ലാ കാറ്റാടി, കരുത്തുള്ള സ്റ്റീൽ ഈ കാറ്റാടി, കാലാകാലങ്ങളീ കാറ്റാടി’ എന്ന് പൃഥ്വിരാജ് പാടി കേൾപ്പിക്കുമ്പോൾ ‘അന്നേ നീയാ വാഴക്ക് വെള്ളമൊഴിച്ചോ’ എന്ന് ചോദിച്ച് മോഹൻലാൽ എഴുന്നേറ്റ് പോകുന്നതാണ് രംഗം. കഴിഞ്ഞ ദിവസം ഈശോ കാറ്റാടി സ്റ്റീൽസ് കമ്പനിയുടെ ടാഗ്ലൈൻ ജോണിനോട് പറയുന്ന സ്നീക്ക് പീക്കും ശ്രദ്ധേ നേടിയിരുന്നു.
‘കരുത്തിൽ ഇവൻ കാട്ടാന’ ഇതിലും നല്ല ടാഗ്ലൈൻ ഇനി സ്വപ്നങ്ങളിൽ മാത്രം. അല്ലേ,’ എന്നാണ് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്. അതിനു മുൻപ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും അഭിനയിച്ച വീഡിയോയും വൈറലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ജനുവരി 26 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്.
Comments