ശിവസേനയുടെ ഹിന്ദുത്വം കടലാസ്സിൽ ; ബാൽ താക്കറെയെ ഉപേക്ഷിച്ച ശിവസേന ബിജെപിയെ ഉപദേശിക്കണ്ട ; ഉദ്ധവിന് മറുപടിയുമായി ഫഡ്‌നാവിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവസേനയുടെ ഹിന്ദുത്വം കടലാസ്സിൽ ; ബാൽ താക്കറെയെ ഉപേക്ഷിച്ച ശിവസേന ബിജെപിയെ ഉപദേശിക്കണ്ട ; ഉദ്ധവിന് മറുപടിയുമായി ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 06:40 pm IST
FacebookTwitterWhatsAppTelegram

മുംബൈ:  ‘ബിജെപിക്കൊപ്പം 25 വർഷം പാഴാക്കി’ എന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് മഹാരാഷ്‌ട്ര മുൻ മുഖ്യ മന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി.

ഒരു കാലത്ത് ബി ജെ പി ഞങ്ങളുടെ നല്ല സുഹൃത്തുക്കൾ ആയിരുന്നു , സേനയാണ് ബി ജെ പിയെ വളർത്തിയത് .ബി ജെ പിക്കൊപ്പം ഉണ്ടായിരുന്ന 25 വർഷത്തെ സേനയുട സഖ്യം പാഴായെന്നും അതിൽ നിരാശയുണ്ടെന്നുമായിരുന്നു ,ഉദ്ധവ് താക്കറെയുടെ പ്രസ്താവന .

മഹാരാഷ്‌ട്രയിലെ ബിജെപി സേനാ സഖ്യത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിച്ചും , ബാൽ താക്കറെയുടെ ആശയത്തിൽ നിന്നും വ്യതി ചലിക്കുന്ന നിലവിലെ ശിവസേനയുടെ നിലപാടുകൾ ചൂണ്ടിക്കാട്ടിയും രൂക്ഷമായ ഭാഷയിൽ ആണ് ഫഡ്നാവിസ് ഇതിന് മറുപടി നൽകിയത് .

25 വർഷമായി ശിവസേന ബിജെപിക്കൊപ്പം സമയം പാഴാക്കിയെന്ന് പറയുന്ന ഉദ്ധവ് താക്കറെ ചരിത്രം മറക്കുകയാണെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി . 2012 വരെ സേന -ബിജെ പി സഖ്യത്തിന്റെ നേതാവായിരുന്നു ബാൽ താക്കറെ. ഉദ്ധവിന്റെ പരാമർശം, സഖ്യത്തിൽ തുടരാനുള്ള ബാലാസാഹെബിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് . ഫഡ്നാവിസ് പറഞ്ഞു

സേന നിലവിൽ വരുന്നതിന് മുമ്പ് തന്നെ ബിജെപിക്ക് ബിജെപിക്ക് കൗൺസിലർമാരും ,എംഎൽഎമാരും   ഉണ്ടായിരുന്നു. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപിയുടെ ചിഹ്നത്തിൽ മത്സരിച്ചിട്ടുണ്ട് .സേനയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന മനോഹർ ജോഷി അന്ന് ബി ജെ പി ചിഹ്നത്തിൽ ആണ് മത്സരിച്ചതെന്നും ഫഡ്നാവിസ് ഓർമ്മിപ്പിച്ചു .

ശിവസേന ബിജെപിക്കൊപ്പമായിരുന്നപ്പോൾ അവർ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ അവർ നാലാം സ്ഥാനത്താണ്. ഫഡ്നാവിസ് വ്യക്തമാക്കി .

രാമജന്മ ഭൂമി പ്രക്ഷോഭകാലത്ത് ബി ജെ പി പ്രവർത്തർ വെടിയുണ്ടകളും ലാത്തിച്ചാർജ്ജും ഏറ്റുവാങ്ങുമ്പോൾ കവല പ്രസംഗങ്ങളിൽ ഒതുങ്ങുകയായിരുന്നു സേനാ നേതാക്കൾ ,നരേന്ദ്ര മോദി ഇപ്പോൾ രാമക്ഷേത്രം സൃഷ്ടിക്കുകയാണെന്ന് അവർ മറക്കുന്നു, ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

“കല്യാൺ ദുർഗാദി കോട്ട, ഹാജി മലംഗ് ദർഗ എന്നിവയ്‌ക്കായി എന്ത് ചെയ്തുവെന്ന് ഉദ്ധവ് താക്കറെ മറുപടി നൽകണം. ഒസ്മാനാബാദിനെ ധാരാശിവ് എന്നോ ഔറംഗബാദിനെ സംഭാജി നഗർ എന്നോ പുനർനാമകരണം ചെയ്യാൻ ഉദ്ധവിന് സാധിച്ചിട്ടില്ല .ഉദ്ധവിന്റെ ഹിന്ദുത്വം കേവലം കടലാസ്സിൽ ഒതുങ്ങുകയാണ് . ഫഡ്നാവിസ് കുറ്റപ്പെടുത്തി .

ആർട്ടിക്കിൾ 370- റദ്ദാക്കലുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയ്‌ക്കു ഒരു നിലപാട് പോലും സ്വീകരിക്കാൻ സാധിച്ചിട്ടില്ല . ബാല സാഹേബ് താക്കറെയെ ബി ജെ പി വളരെയധികം ബഹുമാനിക്കുന്നുണ്ട് .എന്നാൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാലാസാഹെബ് താക്കറെയുടെ ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല.
ഉദ്ധവ് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി .

Tags: SivasenaDevendra Fadnavis
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies