മനാമ: സംസ്കൃതി ബഹ്റിൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഔപചാരിക ഉദ്ഘാടനം ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗവും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റിയുടെ ചെയർമാനുമായ പി കെ കൃഷ്ണദാസ് നിർവ്വഹിച്ചു. ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ രജു ആൻഡ്രൂ, സോയി പോൾ, സജീഷ്, മനോജ് എന്നിവർ സംസ്കൃതിയുടെ അംഗത്വം സ്വീകരിച്ചു.
ദേശീയതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്ന സംഘടന എന്ന നിലയിൽ സംസ്കൃതി ബഹ്റൈൻ സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തുന്നത് എന്ന് കൃഷ്ണദാസ് പറഞ്ഞു. ഇനിയും ഒരുപാട് ബഹറിൻ പ്രവാസികൾ സംസ്കൃതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി മുന്നോട്ടു വരുമെന്നും അവരെയെല്ലാം ഹൃദയപൂർവ്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്കൃതി ബഹറിൻ ആക്ടിങ് പ്രസിഡന്റ് പങ്കജ് മല്ലിക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം ചെയുകയും വർക്കിങ് കമ്മിറ്റി അംഗം സോവിച്ചൻ ചെന്നാട്ടുശ്ശേരി പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. സംസ്കൃതി ബഹ്റിനിന്റെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Comments