ഇസ്ലാമാബാദ് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ വീട്ടിൽ നിന്ന് പുറത്തായ അവസ്ഥയിൽ . ഇസ്‌ലാമിൽ നിഷിദ്ധമായ ഒരു മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിനാണ് സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് കടുത്ത തിരിച്ചടി ലഭിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ് ഡോ.മുഹമ്മദ് മൊഹിയുദ്ദീന്‍. കനേഡിയൻ-അമേരിക്കൻ മാസികയോട് സംസാരിക്കവേയാണ് ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ തനിക്ക് കുടുംബത്തിൽ നിന്ന് ഉണ്ടായ തിരിച്ചടിയെ കുറിച്ച് പറഞ്ഞത്.
“നിങ്ങൾ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത് എന്ന് എന്റെ അച്ഛൻ എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു, “നിങ്ങൾക്ക് മറ്റേതെങ്കിലും മൃഗത്തെ ഉപയോഗിച്ച് നോക്കാമോ?” എന്നും തന്റെ അച്ഛൻ അന്വേഷിച്ചുകൊണ്ടിരുന്നു.- ഡോക്ടർ പറഞ്ഞു.
എന്റെ അമ്മയും എനിക്ക് നേരെ ക്ഷോഭിക്കുമായിരുന്നു. തന്റെ കുടുംബത്തിൽ ‘പന്നി’ എന്ന വാക്ക് നിഷിദ്ധമാണെന്നും അത് പറഞ്ഞാൽ പോലും താൻ ശിക്ഷിക്കപ്പെടുമെന്നും ഡോക്ടർ പറഞ്ഞു . ഞാൻ ഇസ്‌ലാമിന്റെ എല്ലാ തത്വങ്ങളും പിന്തുടരാൻ ശ്രമിക്കുന്നു, അതിനാൽ ആ ആശങ്ക എപ്പോഴും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാൽ, ഈ മൃഗത്തെ ഉപയോഗിക്കാനായി ഞാൻ ന്യായവാദം കണ്ടെത്താനും ശ്രമിക്കാറുണ്ടായിരുന്നു,” മൊഹിയുദ്ദീൻ പറഞ്ഞു.
ഞാൻ സ്ഥിരമായി പന്നിയിറച്ചി കഴിക്കുന്ന ഒരു രാജ്യത്താണ് താമസിക്കുന്നത് എന്നതിനാൽ, പാശ്ചാത്യ ലോകത്ത് ഇത് ഒരു ധാർമ്മിക പ്രശ്നമായിരുന്നില്ല. ഇത് എളുപ്പമായിരുന്നു, ”ഡോ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ കൂട്ടിച്ചേർത്തു. കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്‌ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്.
Comments