2000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയുടെ വയറ്റിൽ 7 മാസം മാസം പ്രായമുള്ള ഭ്രൂണം , ഇതുവരെ സുരക്ഷിതമായിരുന്നത് ഇങ്ങനെ ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയുടെ വയറ്റിൽ 7 മാസം മാസം പ്രായമുള്ള ഭ്രൂണം , ഇതുവരെ സുരക്ഷിതമായിരുന്നത് ഇങ്ങനെ …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:38 pm IST
Facebook
Twitter
WhatsAppTelegram

കെയ്‌റോ : ഈജിപ്തിൽ മമ്മിയുടെ വയറ്റിൽ 7 മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയതിലെ ദുരൂഹത നീങ്ങി . കഴിഞ്ഞ 2000 വർഷമായി ഈ ഭ്രൂണം അമ്മയുടെ വയറ്റിൽ സുരക്ഷിതമായിരുന്നു. 2021 ലാണ് ഈ മമ്മി ശാസ്ത്രജ്ഞർ കണ്ടെത്തിയത് . അന്നു മുതൽ ഈ ഭ്രൂണം എങ്ങനെ സുരക്ഷിതമായിരുന്നു എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങി .

സ്ത്രീയുടെ ശരീരം നശിച്ചതിനു ശേഷവും ഈ ഭ്രൂണം അസിഡിഫിക്കേഷൻ വഴി സംരക്ഷിക്കപ്പെട്ടതായാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, വാർസോ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ സിടി, എക്സ്-റേ സ്കാനുകൾ വഴി ഗർഭസ്ഥ ശിശുവിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭ്രൂണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 200 വർഷം മുമ്പ് ഈജിപ്തിൽ നിന്ന് പോളണ്ടിലേക്ക് ഈ ഭ്രൂണം കൊണ്ടുപോയി. ഈ മമ്മി 1826 ഡിസംബറിൽ വാഴ്‌സ സർവകലാശാലയ്‌ക്ക് സംഭാവന ചെയ്തു. ഈ മമ്മി ഒരു സ്ത്രീയുടേതാണെന്ന് അന്ന് വിശ്വസിച്ചിരുന്നു, എന്നാൽ 1920 കളിൽ ഒരു ഈജിപ്ഷ്യൻ പുരോഹിതന്റെ പേര് അതിൽ എഴുതിയിരിക്കുന്നതായി കണ്ടെത്തി. 2015 മുതൽ യൂണിവേഴ്സിറ്റി ടീം ഈ പുരാതന ഈജിപ്ഷ്യൻ മമ്മിയെ കുറിച്ച് പഠനം നടത്തുന്നു . കഴിഞ്ഞ വർഷം സ്‌കാനിംഗ് നടത്തിയപ്പോൾ മമ്മിയുടെ വയറിനുള്ളിൽ ഒരു ചെറിയ കാലിന്റെ ഭാഗവും കണ്ടെത്തി.

കഴിഞ്ഞ വേനൽക്കാലത്ത് മമ്മിയെക്കുറിച്ച് നടത്തിയ പഠനത്തിൽ, മരണസമയത്ത് അവർ ഗർഭിണിയായിരുന്നെന്ന് മാത്രമല്ല, തീബൻ സമൂഹത്തിലെ അംഗം കൂടിയായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അവളെ വളരെ ശ്രദ്ധാപൂർവ്വം മമ്മിയാക്കുകയും കുംഭങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. അവൾ മരിക്കുമ്പോൾ 7 മാസം ഗർഭിണിയായിരുന്നുവെന്നും അവർ കണക്കാക്കി.

മമ്മിയെയും അവളുടെ ഭ്രൂണത്തെയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഉണങ്ങിയ തടാകത്തടങ്ങളിൽ കാണപ്പെടുന്ന ഒരു തരം നാട്രോൺ എന്ന ഉപ്പ് ഉപയോഗിച്ചാണ് ഈ മമ്മി സംരക്ഷിക്കപ്പെട്ടതെന്നും അവർ കണ്ടെത്തി. ഒരു മൃതദേഹം മമ്മിയാക്കുമ്പോൾ ശരീരത്തെ വരണ്ടതാക്കുകയും അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് ബാക്ടീരിയകളെ തടയുകയും ഒരു അണുനാശിനിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഗർഭപാത്രത്തെ നിലനിറുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തതിനാൽ ഭ്രൂണം നശിച്ചില്ല.

ഈ അവസ്ഥകളിൽ, രക്തത്തിലെ pH അളവ് കുറഞ്ഞു, അമോണിയയുടെയും ഫോർമിക് ആസിഡിന്റെയും സാന്ദ്രത വർദ്ധിച്ചതിനാൽ ഭ്രൂണത്തിലെ രക്തത്തിൽ കൂടുതൽ അസിഡിറ്റി ഉണ്ടാക്കുകയും അത് അസ്ഥികളുടെ ധാതുവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഗർഭപാത്രം ഹെർമെറ്റിക്കലി സീൽ ചെയ്തതിനാൽ, ഭ്രൂണത്തെ സംരക്ഷിക്കാനായി . മറ്റെല്ലാ അവയവങ്ങളും നീക്കം ചെയ്തപ്പോൾ എംബാമർമാർ ഭ്രൂണത്തെ ശരീരത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഗവേഷകർക്ക് ഇപ്പോഴും അറിയില്ല.

Tags: MUMMY
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies