വിർജീനിയ : മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചതിന് അഫ്ഗാൻ യുവാവ് അറസ്റ്റിലായി . യുഎസിലെ ക്വാണ്ടിക്കോയിലെ മറൈൻ കോർപ്സ് അഭയാർത്ഥി ക്യാമ്പിലാണ് സംഭവം . അഫ്ഗാൻ സ്വദേശി മുഹമ്മദ് താരിഖ് (24) ആണ് പിടിയിലായത് .
ഇക്കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. കുഞ്ഞിനെ അഭയാർത്ഥിയെ പീഡിപ്പിച്ച കേസിൽ മുഹമ്മദ് താരിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വെർജീനിയ സൈനിക താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ അഭയാർത്ഥി ക്യാമ്പായ ക്യാമ്പ് അപ്ഷൂരിലേയ്ക്ക് യുവാവിനെ മാറ്റി.
പീഡനത്തിനിടെ കുട്ടി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ താരിഖ് കുട്ടിയെ ഉപദ്രവിച്ചതായും പോലീസ് കണ്ടെത്തി . മാത്രമല്ല കോടതിയിൽ വിചാരണ നടക്കുന്നതിനിടെ ഇത് തന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുറ്റത്തെ ന്യായീകരിക്കാനും താരിഖ് ശ്രമിച്ചു.
അഫ്ഗാനിൽ താലിബാൻ എത്തിയതിനു പിന്നാലെയാണ് കുട്ടിയുടെ കുടുംബം അഫ്ഗാനിസ്ഥാനിൽ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെറ്റ് യുഎസിലെത്തിയത് . അലക്സാണ്ട്രിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലായിരുന്നു വിചാരണ .
സ്വേച്ഛാധിപത്യത്തിൽ നിന്നും ഭീകരതയിൽ നിന്നും അഭയം തേടി നമ്മുടെ രാജ്യത്തേക്ക് വരുന്ന ആളുകൾ ഇവിടെ സുരക്ഷിതമായി ജീവിക്കാൻ അർഹരാണ്, കേസിന് മേൽനോട്ടം വഹിച്ച യുഎസ് അറ്റോർണി ജെസീക്ക ആബർ പറഞ്ഞു. സാക്ഷികൾ ഉണ്ടായിരുന്നതിനാൽ, ശിക്ഷ ലഭിക്കാൻ പ്രയാസമില്ലെന്നും ആബർ പറഞ്ഞു .
Comments