പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടണമെന്ന് ഭഗവാൻ കൃഷ്ണൻ പഠിപ്പിച്ചു; ഗീതാ തത്വങ്ങൾ അനുസരിച്ചാണ് ഇന്ന് ജീവിതമെന്ന് നിതീഷ് ഭരദ്വാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടണമെന്ന് ഭഗവാൻ കൃഷ്ണൻ പഠിപ്പിച്ചു; ഗീതാ തത്വങ്ങൾ അനുസരിച്ചാണ് ഇന്ന് ജീവിതമെന്ന് നിതീഷ് ഭരദ്വാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ ജീവിതത്തിൽ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഭഗവാൻ കൃഷ്ണനെന്ന ആത്മീയ ചൈതന്യമാണ് തന്നെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രശസ്ത നടൻ നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ ശ്രീകൃഷ്ണ കഥാപാത്രം അവതരിപ്പിച്ച് ഏവർക്കും പ്രിയങ്കരനായ വ്യക്തിയാണ് നിതീഷ്. ഭഗവത് ഗീതയിലെ തത്വങ്ങൾ അനുസരിച്ചാണ് തന്റെ ഇന്നത്തെ ജീവിതമെന്നും, ഭഗവാനിൽ ലയിച്ച് ചേർന്ന ജീവിതമാണ് താൻ ഇന്ന് നയിക്കുന്നതെന്നും നിതീഷ് പറയുന്നു.

” എന്റെ വ്യക്തിജീവിതത്തിൽ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയപ്പോഴും ആത്മീയമായ മാറ്റങ്ങൾക്കായി ഭഗവാൻ കൃഷ്ണനെയാണ് ആശ്രയിച്ചത്. പ്രിയപ്പെട്ടവരും അതിലും പ്രിയപ്പെട്ട ബന്ധങ്ങളുമെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ബന്ധങ്ങൾ എന്നത് ക്ഷണികമാണെന്ന് അറിയാം. എന്നാൽ ഭഗവാനിൽ ജീവിതം അർപ്പിച്ച് കഴിഞ്ഞാൽ മോശം അനുഭവങ്ങൾ പോലും ഒരിക്കലും നമ്മളെ ബാധിക്കില്ല. കാരണം ആത്മീയമായ മറ്റൊരു തലത്തിലേക്ക് നമ്മളെത്തും. ഭഗവാന്റെ ഗീതാതത്വങ്ങൾ അനുസരിച്ചാണ് ഇന്ന് എന്റെ ജീവിതം. അടുത്ത ജന്മത്തിലേക്കുള്ള മറ്റൊരു ലക്ഷ്യത്തിനായി ഭഗവാൻ എന്നെ ഒരുക്കുകയാണെന്നാണ് കരുതുന്നതെന്നും” നിതീഷ് ഭരദ്വാജ് പറയുന്നു.

വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നതിനെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു. ചക്രവ്യൂഹ് എന്ന നാടകത്തിലൂടെ വീണ്ടും ശ്രീകൃഷ്ണനായി അഭിനയിക്കാനൊരുങ്ങുകയാണ് നിതീഷ് ഭരദ്വാജ്. ” ഇന്നത്തെ നമ്മുടെ ജീവിതത്തിന് ഏറെ പ്രസക്തമായ ഒരു ഇതിഹാസമാണ് മഹാഭാരതം. ഈ പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യാൻ പ്രാപ്തനായ വ്യക്തിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അഭിമന്യുവിന്റെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ ഭഗവാന്റെ കണ്ണിലൂടെ ഇതിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ അഭിനയത്തിന് പുറമെ ഞാൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്റെ തന്നെ കഴിവുകളെ ഉപയോഗിച്ച് അതിജീവനത്തിന്റെ പാഠങ്ങൾ ഭഗവാൻ പകർന്ന് നൽകി. ഇതുകൊണ്ട് തന്നെയാണ് ഭഗവാനോടുള്ള അഭിനിവേശം ഇന്നും ഒട്ടും കുറയാതെ തുടരുന്നത്. ജീവിതത്തിന്റെ കഠിനപാതകളിലൂടെ കടന്നുപോകുമ്പോൾ പുഞ്ചിരിച്ച് കൊണ്ട് നേരിടണമെന്ന പാഠം പഠിപ്പിച്ചതും ഭഗവാനിൽ നിന്നാണെന്നും” നിതീഷ് പറയുന്നു.

Tags: Mahabharatnithish bharaswajbhagawad gita
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies