വാഷിംഗ്ടൺ: പസഫിക്കിൽ താവളമുറപ്പിച്ചിരിക്കുന്ന അമേരിക്ക തകർന്നു വീണ യുദ്ധവിമാനത്തിന് പുറകേ ശക്തമായ തിരച്ചിൽ തുടരുന്നു. ചൈനാക്കടലിൽ തകർന്നുവീണ് എഫ്-35 എന്ന അത്യാധുനിക ഫൈറ്റർ ജറ്റ് എങ്ങനേയും കണ്ടെത്തി പൊക്കിയെടുക്കാനാണ് നീക്കം. ചൈനയുടെ മേഖലയിലേക്ക് വിമാനം നീങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളും അന്തർവാഹിനികളുമുപയോഗിച്ചാണ് തിരച്ചിൽ.
ചൈനയുടെ പസഫിക് മേഖലയിലെ അധിനിവേശത്തെ അമേരിക്കൻ നാവിക സേന ശക്തമായി പ്രതിരോധിക്കുകയാണ്. പരിശീലനത്തിനിടെയാണ് അത്യാധുനിക യുദ്ധവിമാനമായ ജെ-35സി വിമാനം ചൈനാ കടലിൽ തകർന്നുവീണത്. അമേരിക്കയുടെ വിമാനവാഹിനിയായ യുഎസ്എസ് കാൾവിൻസനിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം തകർന്നത്. അവശിഷ്ടങ്ങൾ കടലിൽ പതിച്ചതിനാൽ അവ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. വിമാനത്തിന്റെ രഹസ്യസംവിധാനങ്ങൾ ചൈനയുടെ കയ്യിലെത്താതിരിക്കാനാണ് പരിശ്രമം.
വൈമാനികൻ വിമാനം തകരുന്നതിന് മുന്നേ രക്ഷാ സംവിധാനം അമർത്തി പാരച്യൂട്ടിലുയർന്ന് കടലിൽ വീഴുകയും പിന്നീട് കണ്ടെത്തി രക്ഷപെടുത്തുകയും ചെയ്തു. ഈ വർഷം ആദ്യമായാണ് അമേരിക്കൻ സൈന്യത്തിന്റെ എഫ്-35സി വിമാനം തകരുന്നത്. പൈലറ്റിന്റെ പിഴവുമൂലമാണ് ഇറങ്ങാൻ സമയത്ത് കണക്കുകൂട്ടൽ പിഴച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന് മുന്നേ എട്ടുതവണ വിമാനം അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Comments