സിദ്ധു പണത്തിന് വേണ്ടി സ്വന്തം അമ്മയെ ഉപേക്ഷിച്ച ദുഷ്ടൻ; അവർ അനാഥയായി റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് മരിച്ചത്; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനെതിരെ സഹോദരി രംഗത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധു പണത്തിന് വേണ്ടി സ്വന്തം അമ്മയെ ഉപേക്ഷിച്ച ദുഷ്ടൻ; അവർ അനാഥയായി റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് മരിച്ചത്; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനെതിരെ സഹോദരി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി രംഗത്ത്. സ്വന്തം അമ്മയെ പണത്തിന് വേണ്ടി ഉപേക്ഷിച്ച ദുഷ്ടനാണ് സിദ്ധുവെന്ന് സഹോദരി സുമൻ തൂർ പറഞ്ഞു. തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്ന സിദ്ധുവിന്റെ പ്രചാരണം പച്ചക്കള്ളമാണെന്നും സഹോദരി വ്യക്തമാക്കി.

1986 ൽ അച്ഛൻ മരിച്ചതിന് പിന്നാലെ സിദ്ധു അമ്മയെ ഉപേക്ഷിച്ചെന്ന് സുമൻ തൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പണത്തിന് വേണ്ടിയാണ് സിദ്ധു അത് ചെയ്തത്. തുടർന്ന് അമ്മ കഷ്ടപ്പെട്ടാണ് തന്നെയും തന്റെ സഹോദരിയേയും പഠിപ്പിച്ചത്. സൈക്കിളിലാണ് അവർ തങ്ങളെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത്. ഒരു സഹായത്തിന് വേണ്ടിയും അമ്മ സിദ്ധുവിനെ സമീപിച്ചിരുന്നില്ലെന്നും സഹോദരി പറഞ്ഞു. നിലവിൽ സിദ്ധുവിന്റെ സഹോദരി അമേരിക്കയിലാണ് ഉള്ളത്.

1987 ൽ നടന്ന പൊതു പരിപാടിയിൽ തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്നാണ് സിദ്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് രണ്ട് വയസായിരുന്നപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞുവെന്നാണ് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അവകാശപ്പെട്ടത്. എന്നാൽ അത് കേട്ട അമ്മ ലുധിയാനയിലെത്തി സിദ്ധുവിനോട് ഇക്കാര്യം ചോദിച്ചപ്പോൾ ഏതോ മാദ്ധ്യമങ്ങൾ പറഞ്ഞിറക്കിയതാണെന്ന് അയാൾ അമ്മയോട് കള്ളം പറഞ്ഞു. തുടർന്ന് ആ പബ്ലിക്കേഷനെതിരെ അമ്മ പരാതി നൽകി. എന്നാൽ സിദ്ധു സ്വന്തം അമ്മയെ പിന്തുണച്ചില്ല.

1989 സെപ്റ്റംബറിൽ അനാഥയെപോലെ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ കിടന്നാണ് അമ്മ മരിച്ചത്. ജീവിച്ചിരിക്കുമ്പോൾ അമ്മയെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും സിദ്ധു തയ്യാറായിരുന്നില്ലെന്നും അയാൾ പണത്തിന് വേണ്ടിയാണ് ജീവിച്ചത് എന്നും സുമൻ തൂർ വെളിപ്പെടുത്തി.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ രംഗത്തെത്തിയിട്ടുണ്ട്. സിദ്ധുവിന്റെ അച്ഛൻ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യയിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും ഇവർ പറഞ്ഞു. അവരെപ്പറ്റി അധികമൊന്നും തങ്ങൾക്കറിയില്ലെന്നാണ് നവജ്യോത് കൗർ പറഞ്ഞത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: Navjyoth singh sidhu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies