മായാവതിയുടെ കരുത്ത് ചോർത്തി ബി.ജെ.പി; മുൻ മന്ത്രി രാജ്‌നാഥ് മിശ്ര ബി.ജെ.പി പാളയത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മായാവതിയുടെ കരുത്ത് ചോർത്തി ബി.ജെ.പി; മുൻ മന്ത്രി രാജ്‌നാഥ് മിശ്ര ബി.ജെ.പി പാളയത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 09:15 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം കൈകോർക്കാനെത്തുന്നവരുടെ നിര കൂടുന്നു. മുൻ യു.പി മന്ത്രിയും മായാവതിയുടെ ബി.എസ്.പി നേതാവുമായിരുന്ന രാജ്‌നാഥ് മിശ്രയാണ് ബി.ജെ.പിയിൽ ചേർന്നിട്ടുള്ളത്. 2007 മുതൽ 12വരെ മായാവതി സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു രാജ്‌നാഥ് മിശ്ര. സമാജ് വാദി പാർട്ടി നേതാവ് മനീഷ് റാവത് ബി.ജെ.പിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ബി.എസ്.പിയിൽ നിന്നും നേതാക്കൾ പാർട്ടി വിട്ടത്.

ഇതിനിടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങൾ അതാത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുകൾ നടപ്പാക്കി തുടങ്ങി. തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഒരു അഭിപ്രായ വോട്ടെടുപ്പോ സർവ്വേകളോ ഫെബ്രുവരി 10 മുതൽ മാർച്ച 7വരെ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യ ഇലക്ഷൻ ഓഫീസറായ അജയ്കുമാർ ശുക്ല അറിയിച്ചു. ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ വിവിധ ഘട്ടങ്ങളി ലായിട്ടാണ് തെരഞ്ഞെടുപ്പ്. എല്ലാ മാദ്ധ്യമങ്ങൾക്കും കർശന നിർദ്ദേശമെന്ന നിലയിലാണ് സൂചന നൽകിയിട്ടുള്ളത്. ഇത് ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.

യോഗി ആദിത്യനാഥ് നയിക്കുന്ന ബി.ജെ.പി 297 സീറ്റുകൾ നേടിയാണ് യു.പി ഭരണം പിടിച്ചത്. മുൻ സർക്കാറിനെ നയിച്ച അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് ലഭിച്ചത് 70 സീറ്റുകളും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് ലഭിച്ചത് 4 സീറ്റുകളുമാണ്. കോൺഗ്രസ്സ് നിലവിൽ പ്രിയങ്കയുടെ നേതൃത്വത്തിലാണ് യു.പിയിൽ പ്രചാരണം നടത്തുന്നത്. 3 സീറ്റുകൾ മാത്രമാണ് കോൺഗ്രസ്സിന് സംസ്ഥാനത്തുള്ളത്.

ഏഴു ഘട്ടങ്ങളിലായിട്ടാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഫെബ്രുവരി 10, 14, 20, 23 ,27, മാർച്ച് 3, 7 എന്നീ തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്നത്. മാർച്ച് 10-ാം തിയതി അഞ്ചു സംസ്ഥാനങ്ങളുടേയും വോട്ടെണ്ണൽ നടക്കും. 75 ജില്ലകളിലെ 403 അസംബ്ലി സീറ്റുകളിലാണ് ജനങ്ങൾ തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനായി പോകുന്നത്.

യോഗി ആദിത്യനാഥിന്റെ ഭരണതുടർച്ച ഉറപ്പാക്കുന്നതാണ് നിലവിലെ അന്തരീക്ഷം. രാഷ്‌ട്രീയ സമവാക്യം മാറിമറിയുമെന്ന് പ്രഖ്യാപിച്ചതൊന്നും പ്രതിപക്ഷത്തിന് പാളയത്തിൽ പ്രകടമല്ല. അയോദ്ധ്യയും വരാണസിയും വികസനവും യോഗിക്ക് നൽകുന്ന പിന്തുണയ്‌ക്ക് പകരം വയ്‌ക്കാൻ മറ്റുള്ളവർക്ക് ഒന്നുമില്ല. കൊറോണ പ്രതിരോധത്തിലും ആരോഗ്യരംഗത്തേയും തൊഴിൽ രംഗത്തെ മുന്നേറ്റത്തിലും കേന്ദ്രസർക്കാറിന്റെ എല്ലാ കരുത്തും ഉത്തർപ്രദേശിലെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിൽ ആദിത്യനാഥ് വിജയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തത്.

ബി.ജെ.പിക്കൊപ്പം സഞ്ജയ് നിഷാദ് നയിക്കുന്ന നിഷാദ് പാർട്ടിയും അനുപ്രിയ പട്ടേൽ നയിക്കുന്ന അപ്‌നാ ദളുമാണ് നിലവിൽ എൻ.ഡി.എ സഖ്യമായി അങ്കത്ത ട്ടിലുള്ളത്. എൻ.സി.പിയെ കൂട്ടുപിടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി പോരാട്ടത്തിനിറങ്ങുന്നത്. എട്ടു പാർട്ടികളാണ് സഖ്യത്തിലുള്ളത്. ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസ്സും ഒറ്റക്കാണ് മത്സരിക്കുന്നത്. ഇവർക്കെല്ലാം എതിരായി ഭാഗീരഥി പരിവർത്തൻ മോർച്ചയെന്ന പേരിൽ ഒവൈസിയുടെ ആൾ ഇന്ത്യാ മജ്‌ലിസ് ഇ ഇത്താഹുദുൾ മുസ്ലീമിന്റെ കൂടെ നാല് പാർട്ടികളെ അണിനി രത്തിയുള്ള സഖ്യവും മത്സരിക്കുന്നു.

സിപിഎമ്മിനൊപ്പം മൂന്ന് സഖ്യകക്ഷികൾ ഇടതുമുന്നണിയായി മത്സരരംഗത്തുണ്ട്. ഇവർക്കെല്ലാം ബദലായി ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലാണ് ജനതാദൾ യുണൈറ്റഡും ശിവസേനയും അടങ്ങുന്ന ഏഴംഗ സഖ്യം മത്സരിക്കാനിറങ്ങുന്നത്. ഇത്തവണ 29 രാഷ്‌ട്രീയ പാർട്ടികളാണ് 403 സീറ്റുകൾക്കായി ഉത്തർപ്രദേശിലെ പോരാട്ട വീഥിയിലുള്ളത്.

Tags: yogi sarkarup+yogi=bahut hai upayogiUP2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies