ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗില്‍ കഴിഞ്ഞ വെളളിയാഴ്ച പ്രഭാതസവാരിക്കിടെയാണ് 47 കാരിയായ വനിത ഡോക്ടറെ അക്രമിച്ച് മൊബൈല്‍ഫോണും വിലപ്പെട്ട ആഭരണങ്ങളും കവര്‍ന്നത്. വജ്രാഭരണവും സ്വര്‍ണ്ണ ചെയിനും ഉള്‍പ്പെടെ മോഷണംപോയി.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ്ചെയ്തത്. വസീര്പൂര്മേഖലയില് നിന്നുള്ള രവി, ടാങ്ക്വെല്, മോനു എന്നിവരാണ് അറസ്റ്റിലായത്. രവിയെ കനൈയ്യ നഗര്‍ മെട്രോ സ്റ്റേഷന് പരിസരത്തുനിന്നും മോനുവിനെയും ടാങ്ക്വെല്ലിനെയും വസിപ്പൂരില്‍ നിന്നുമാണ് പിടിയിലായത്. ഈ സംഭവത്തിനുശേഷം പൂനെജില്ലയിലെ ചാക്കാന്‍ വില്ലേജില്‍ രണ്ടുപേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ ആക്രമിച്ച് സ്വര്‍ണവും കാതിലും കവര്‍ന്നു.
തന്നെ പിന്തുടര്ന്ന് തടഞ്ഞുവച്ച് സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുകയും ചെയ്തതായി ഇവര്‍ പൊലീസിന് മൊഴി നല്കി. ആക്രമണിത്തിനിടെ ചെവിക്ക് പരുക്കേറ്റ ഇവര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടിയതായും മാലുഗാംപോലീസ് സ്റ്റേഷന് എസ്ഐ അമോല്ദാരെ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരാതി നല്കാന് വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരാതി സ്വീകരിക്കുകയായിരുന്നു.
Comments