അമേരിക്കയിലെ തടാകാശ്രമത്തില്‍ മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളതായി അവകാശവാദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിലെ തടാകാശ്രമത്തില്‍ മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളതായി അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 06:31 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ തടാകാശ്രമത്തില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചതായി അവകാശവാദം. ഇന്ത്യയ്‌ക്കു പുറത്ത് ചിതാഭസ്മം സൂക്ഷിക്കുന്ന ഏകകേന്ദ്രമാണ് ഇതെന്നും പറയുന്നു. 1950ല്‍ പരമഹന്‍സ യോഗാനന്ദ പണിതതാണ് ആശ്രമം. ഹോളിവുഡില്‍ നിന്ന് ഏതാനും ദൂരത്തെ ഈ കേന്ദ്രം പൂന്തോട്ടവും വെളളച്ചാട്ടവും കടല്‍ക്കാഴ്ചകളും എല്ലാംചേര്‍ന്ന് ഭംഗിയാര്‍ന്നതാണ്. മഹാത്മജിയുടെ ചിതാഭസ്മം ചെമ്പും വെളളിയും കൊണ്ട് നിര്‍മിച്ച ഒരു പെട്ടിയില്‍ സൂക്ഷിച്ച് ചൈനയില്‍ നിന്നെത്തിയ പ്രത്യേക കല്ലറയില്‍ ഈ ആശ്രമത്തില്‍ സൂക്ഷിച്ചതായാണ് വിവരം.

1948ല്‍ ഗാന്ധിജിയുടെ സംസ്‌കാരത്തെ തുടര്‍ന്ന് ചിതാഭസ്മം 20 ഭാഗമാക്കി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അയച്ചു. അതില്‍ ചിലത് രാജ്യത്തിന്റെ പുറത്തേക്കും എത്തി. ഗാന്ധിജിയുടെ ചിതാഭസ്മം ഓര്‍മയ്‌ക്കായി സൂക്ഷിക്കാന്‍ ഒരുപാട് പേര്‍ ആഗ്രഹിച്ചതായി പൗത്രന്‍ തുഷാര്‍ഗാന്ധി വ്യക്തമാക്കി.

ഇത്തരത്തില്‍ യുഎസിലെ തടാകആശ്രമത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചതായി 20 വര്‍ഷം മുന്‍പുതന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആശ്രമത്തെ ബന്ധപ്പെട്ടെങ്കിലും ആരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. തന്നോടൊപ്പം എല്ലാം അവസാനിക്കണമെന്ന് ആഗ്രഹിച്ച ഗാന്ധിജിയുടെ ചിന്തകള്‍ക്ക് വിരുദ്ധമാണ് ചിതാഭസ്മം കൈവശംവയ്‌ക്കുന്നത്.

ഗാന്ധിജിയുടെ ചിതാഭസ്മം ഗുരുവിന് ആരെങ്കിലും സമര്‍പ്പിച്ചതാവാമെന്നും അദ്ദേഹം പ്രതിഷ്ഠിച്ചത് മറികടക്കാനൊന്നും ആഗ്രഹിക്കുന്നില്ലെന്നും യോഗാനന്ദയുടെ ശിഷ്യനായ സന്യാസി റിതാനന്ദ പറഞ്ഞു. ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ ചിതാഭസ്മത്തിനായി സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും ചിതാഭസ്മം കണ്ടിട്ടില്ലെന്നും എന്നാല്‍ യോഗാനന്ദ അത് പ്രതിഷ്ഠിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇതല്ലാതെ ആശ്രമത്തില്‍ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിക്കുന്ന പെട്ടി ഉണ്ടെന്നതിന് മറ്റൊരു തെളിവും തരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗാനന്ദയുടെ സുഹൃത്തായ പത്രപ്രവര്‍ത്തകനും പൂനെ സ്വദേശിയുമായ വിഎം നവ്‌ലെ വഴി എത്തിയതായിരിക്കും എന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശില്‍ ജനിച്ച മുകുന്ദലാല്‍ ഘോഷ് പിന്നീട് യുഎസില്‍ എത്തിച്ചേരുകയും തടാകാശ്രമം സ്ഥാപിക്കുകയും ചെയ്തു.

യോഗാനന്ദ 1935ല്‍ വാര്‍ധ ആശ്രമത്തില്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചതായി യോഗാനന്ദയുടെ ആത്മകഥയില്‍ പറയുന്നുണ്ട്. ആശ്രമത്തില്‍ യോഗചെയ്യുന്നരംഗവും കാണാം. എന്നാല്‍ ചിതാഭസ്മം നവ്‌ലെയുടെ കൈവശം എത്തിച്ചേര്‍ന്നത് എങ്ങനെയെന്നതു സംബന്ധിച്ച് ആത്മകഥയില്‍ ഒന്നും പറയുന്നില്ല.

Tags: mahatma gandhi
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies