ചെറു വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസും കൊണ്ട് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ നിമിഷവും ലക്ഷക്കണക്കിന് വീഡിയോസാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ആളുകൾ പങ്കുവെക്കുന്നത്. ഇതിൽ ചിലത് ജനശ്രദ്ധ പിടിച്ച് പറ്റുകയും മിനിറ്റുകൾ കൊണ്ട് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ബോളിവുഡ് ഗാനങ്ങളും വീഡിയോകളും ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗമായ സഹോദരങ്ങളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നുള്ള സഹോദരങ്ങളാണ് കിളി പോളും നീമ പോളും. ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ വീഡിയോ ചെയ്താണ് ഇവർ നവമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗാനത്തിലുള്ള ഇവരുടെ ലിപ് സിങ്ക് തന്നെയാണ് കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയതും. പരമ്പരാഗത മസായി വേഷത്തിലെത്തുന്ന സഹോദരങ്ങൾ തികച്ചും സാധാരണ രീതിയിലാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത്.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കിളിയും നീമയും ചെയ്ത മറ്റൊരു വീഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഇപ്പോൾ ഇവർ രാജ്യത്തോടുള്ള സ്നേഹം പങ്കുവെച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ഈ വീഡിയോയും വൈറലായി. കിളി പോളിന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ വീഡിയോകൾക്കും ദശലക്ഷക്കണക്കിന് ആളുകളാണ് കാണാറുള്ളത്. ഇന്ത്യയിൽ നിന്ന് ഇവർക്ക് നിരവധി ആരാധകരുണ്ട്. കിലി പോളിന് ഇൻസ്റ്റാഗ്രാമിൽ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. നീമ പോളിന് ഒരു ലക്ഷത്തി എഴുപത്തിയൊൻപതിനായിരം ഫോളോവേഴ്സുമുണ്ട്.
ബോളിവുഡ് ഗാനങ്ങളും പ്രശസ്തമായ ഡയലോഗുകളും ഇവർ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് ഈ താരങ്ങളുടെ വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ബോളിവുഡിലെ നിരവധി പ്രമുഖർ ഇവരുടെ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇവർക്ക് വേണ്ടി ആരാധകർ ഫാൻസ് പേജുകളും ആരംഭിച്ചുകഴിഞ്ഞു.
നർത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് താൻ കിലി പോൾ. ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സൽമാൻ ഖാനാണ് കിലിയുടെ ഇഷ്ടതാരം. ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരി നീമയ്‌ക്ക് ഇഷ്ടം. ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഒരിക്കലും നിരശപ്പെടുത്താനാകില്ല. എനിക്ക് ഇന്ത്യയിൽ നിന്നാണ് സ്നേഹവും വിശ്വാസവും ലഭിക്കുന്നത് എന്നും ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുമെന്നും കിളി പോൾ.














