ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും; ഫോണുകൾ ആലുവ കോടതിയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും; ഫോണുകൾ ആലുവ കോടതിയ്‌ക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേയ്‌ക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിയ്‌ക്ക് കൈമാറും, രജിസ്ട്രാർ ജനറൽ ഇന്ന് തന്നെ ആലുവ കോടതിയ്‌ക്ക് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം എന്നും കോടതി അറിയിച്ചു. ഫോൺ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ ദിലീപ് കോടതിയ്‌ക്ക് കൈമാറും.

ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ കോടതി നിർദേശിച്ചു. പരിശോധനയ്‌ക്ക് പിന്നാലെയായിരുന്നു വാദം തുടങ്ങിയത്.

ദിലീപിന്റെ കോൾ രേഖകൾ പരിശോധിച്ചതിൽ ഒരു ഫോൺ ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണിൽ നിന്നും 12000-ത്തിലേറെ ഫോൺകോളുകൾ ചെയ്തിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണിൽ ആണ് 2000 കോളുകൾ ഉളളതെന്നും കോൾ രേഖകളിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഫോൺ പരിശോധിക്കാനും കൂടുതൽ കാര്യങ്ങൾ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോൾ തന്നെ ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

കൂടുതൽ തെളിവുകൾക്ക് വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സിഡിആറിൽ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറണം. ഇതിൽ ഒരു വിട്ടുവീഴ്യുമില്ല. അല്ലാത്ത പക്ഷം ദിലീപ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത നടപടിയുമായി മുന്നോട്ട് പോകും. പന്ത്രണ്ടായിരം ഫോൺകോളുകൾ ചെയ്ത ഫോൺ എവിടെയെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോഗിച്ചത്. എന്നാൽ മൂന്ന് ഫോണുകളാണ് സമർപ്പിച്ചത്. സിഡിആറിൽ ഉളള മുഴുവൻ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം. 2021 ജനുവരി മുതൽ ഓഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപ് ഹാജരാക്കിയ ഫോണുകൾ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി വാദം തുടരുക എന്ന് കോടതി അറിയിച്ചു.

Tags: ALUVA COURT
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies