കൊൽക്കത്ത: തൃണമൂലിൽ മമതയ്‌ക്ക് എതിരില്ല. തൃണമൂൽ കോൺഗ്രസിന്റെ അവസാനവാക്കായി വീണ്ടും മമത ബാനാർജി. തൃണമൂലിന്റെ ചെയർപേഴ്‌സണായി മമതയെ വീണ്ടും തിരഞ്ഞെടുത്തു. കൊൽക്കത്തയിൽ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
മമതയെ തിരഞ്ഞെടുത്തത് എതിരില്ലാതെയെന്ന് പാർട്ടി സെക്രട്ടറി പാർത്ത ചാറ്റർജി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മമതയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ചിലനേതാക്കൾ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല. മുകുൾ റോയ് അടക്കമുള്ള നേതാക്കളായിരുന്നു വിമതനീക്കത്തിന് പിന്നിൽ.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് ചെയർപേഴ്‌സണായി വീണ്ടും ചുമതലയേറ്റ ശേഷം മമത ബാനർജി പറഞ്ഞു. ഇപ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനായി പ്രചരണത്തിനിറങ്ങുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിൽ കോൺഗ്രസിനെ പിളർത്തി 1997 ലാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. അന്ന് മുതൽ പാർട്ടിയുടെ ചെയർപേഴ്‌സണായി തുടരുകയാണവർ.
















Comments