'കൊറോണയ്‌ക്കെതിരെ വിജയിച്ചുവെന്ന് കരുതേണ്ട'; ഡെൻമാർക്കിന്റെ നടപടി അപക്വമെന്ന് ലോകാരോഗ്യ സംഘടന; കൂടുതൽ വ്യാപനമുണ്ടായാൽ കൂടുതൽ മരണമെന്ന് ഓർക്കുക
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘കൊറോണയ്‌ക്കെതിരെ വിജയിച്ചുവെന്ന് കരുതേണ്ട’; ഡെൻമാർക്കിന്റെ നടപടി അപക്വമെന്ന് ലോകാരോഗ്യ സംഘടന; കൂടുതൽ വ്യാപനമുണ്ടായാൽ കൂടുതൽ മരണമെന്ന് ഓർക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

ജെനീവ: കൊറോണയ്‌ക്കെതിരെ വിജയിച്ചുവെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും പിൻവലിച്ച ഡെൻമാർക്കിന്റെ നടപടിക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

കൊറോണയെന്ന വൈറസിന് അതിജീവിച്ചുവെന്ന് കരുതി വിജയം പ്രഖ്യാപിക്കുന്നത് തീർത്തും അപക്വമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൂടാതെ ഇനിയും പൊരുതാൻ വയ്യെന്ന മട്ടിൽ തോറ്റുക്കൊടുക്കുന്ന രീതിയും അനുചിതമല്ല. അത് വൈറസ് വ്യാപനത്തെ തടയുകയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ വൈറസ് അപകടകാരിയാണ്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പേ അവയ്‌ക്ക് വികാസവും പരിവർത്തനവും സംഭവിച്ച് കൊണ്ടിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡെൻമാർക്കിലെ ആഭ്യന്തര കൊറോണ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയത്. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാണ് ഡെൻമാർക്ക്. ഒമിക്രോൺ കേസുകൾ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡെൻമാർക്കിന്റെ നടപടി.

വാക്‌സിനേഷൻ നടപ്പിലാക്കിയെന്നും, ഒമിക്രോൺ വകഭേദത്തിന് വ്യാപന ശേഷി മാത്രമാണ് കൂടുതലുള്ളതെന്നും രോഗത്തിന് ഗുരുതരാവസ്ഥ കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിശദീകരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊറോണ വൈറസ് കൂടുതൽ വ്യാപിക്കും തോറും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കും. ഇതാണ് യാഥാർത്ഥ്യമെന്ന് തിരിച്ചറിയണമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വെറും പത്ത് ആഴ്ചകൾക്ക് മുമ്പാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന് പിന്നാലെ 90 ദശലക്ഷം കേസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചതെന്നും യുഎൻ ആരോഗ്യ ഏജൻസി ഓർമ്മപ്പെടുത്തി.

 

 

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies