ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 06:57 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചല്‍ പ്രദേശില്‍ മലയിടിച്ചിലില്‍ ടാക്‌സി മണ്ണിനടിയിലായി 13 പേര്‍ മരിച്ചു. ലാഹോള്‍-സ്പിതി ജില്ലയിലെ ഉദയ്പുര്‍പംഗി റോഡിലെ കാഡു നാളയ്‌ക്ക് സമീപമാണ് ദാരുണ അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ടാക്‌സിയിലുണ്ടായിരുന്ന 15 പേരില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ടാക്‌സിയുടെ മുകളിലേക്ക് മലയുടെ വലിയൊരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പാറക്കല്ലുകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെ ടാക്‌സി പൂര്‍ണമായും മണ്ണിനടിയിലായി. യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം പോലും ലഭിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ടിരുന്ന റോഡ് വെള്ളിയാഴ്ചയാണ് വീണ്ടും ഗതാഗതത്തിനായി തുറന്നത്. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. റോഡ് അടച്ചിരുന്നതിനാല്‍ ടിന്‍ഡിയില്‍ കുടുങ്ങിക്കിടന്നിരുന്ന യാത്രാസംഘം പംഗി താഴ്വരയിലേക്കുള്ള യാത്ര പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തം സംഭവിച്ചത്.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ആകെ 15 യാത്രക്കാരുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും പംഗി താഴ്വരയിലേക്കുള്ള യാത്രക്കാരാണെന്നാണ് വിവരം. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: himachalLANDSLIDE13 died
ShareTweetSendShare

More News from this section

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies