മൂന്നാം തരംഗത്തിന്റെ ആഘാത്തതിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിൻ; തെളിവുകൾ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂന്നാം തരംഗത്തിന്റെ ആഘാത്തതിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിൻ; തെളിവുകൾ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫലപ്രദമായ വാക്‌സിനേഷൻ നിലവിൽ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയർന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷൻ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാൻ കാരണം. സമീപകാല തരംഗത്തിൽ നിന്ന് വാക്‌സിനുകൾ ജീവൻ രക്ഷിക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

വാക്‌സിനുകൾ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകൾ നൽകിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള 96 ശതമാനം ആളുകൾക്ക് വാക്സിൻ ആദ്യ ഡോസ് നൽകി. 76ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.35 കോടി ആളുകൾക്ക് മുൻകരുതൽ ഡോസ് നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ ആളുകളെ സംരക്ഷിക്കുന്നുവെന്നതിന് വ്യക്തമായ തെളിവ്: ആരോഗ്യ മന്ത്രാലയം
കൊറോണ വൈറസ് വാക്‌സിനേഷന്റെ കാര്യത്തിൽ രാജ്യം കൈവരിച്ച മറ്റൊരു നേട്ടവും ആരോഗ്യ മന്ത്രാലയം ഉയർത്തിക്കാട്ടി. ഇന്നുവരെ ഏകദേശം 16 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാക്സിന്റെ ആദ്യ ഡോസ് അതിന്റെ യോഗ്യരായ മുതിർന്നവർക്കെല്ലാം വിജയകരമായി നൽകി. നാല് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 96 മുതൽ 99 ശതമാനം വരെ വാക്‌സിനേഷൻ കവറേജിന്റെ ആദ്യ ഡോസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ തരംഗം മുമ്പത്തെ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് മാരകമാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് ലവ് അഗർവാൾ കൂട്ടിച്ചേർത്തു. എന്നാൽ ഫലപ്രദമായ വാക്‌സിനേഷൻ കാരണം വൈറസിന്റെ വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രോഗത്തിന്റെ തീവ്രത കുറയുന്നതിനും കാരണമായി. ഇതിന്റെ ക്രെഡിറ്റ് വാക്‌സിനുകൾക്ക് നൽകണമെന്നും നിതി ആയോഗ് ആരോഗ്യ അംഗം ഡോ. വി.കെ. പോൾ അറിയിച്ചു.

”വാക്‌സിനേഷൻ നമ്മുടെ ആളുകളെ സംരക്ഷിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഇത് ഗുരുതരമായ രോഗങ്ങളുടെ കുറഞ്ഞ വ്യാപനം ഉറപ്പാക്കുകയും മരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മഹാമാരിയുടെ ഈ ഘട്ടത്തിൽ അത് ഉറപ്പിച്ച് പറയാനാകും ഡോ. വി.കെ. പോൾ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,72,433 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനം വർധന. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 15,33,921 ആണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 3.67 ശതമാനമാണ്. രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.98 ശതമാനമായി. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമായി താഴ്ന്നു.

Tags: health ministryNiti Aayog
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies