എല്ലാം അറിയുന്നവൻ ശിവശങ്കരൻ; താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരും; ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തള്ളിപ്പറഞ്ഞപ്പോഴെന്ന് സ്വപ്‌ന സുരേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം അറിയുന്നവൻ ശിവശങ്കരൻ; താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരും; ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തള്ളിപ്പറഞ്ഞപ്പോഴെന്ന് സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 11:08 am IST
swopna suresh shivashakar
FacebookTwitterWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയത്. ഐടി വകുപ്പിൽ ജോലി വാങ്ങി തന്നത് ശിവശങ്കരനാണെന്ന് സ്വപ്‌ന വെളിപ്പെടുത്തി. കോൺസുലേറ്റിലെ ജോലി രാജിവെച്ചത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ഐഫോൺ സംബന്ധിച്ച് ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് ഫോൺ നൽകിയത്. യൂണിടാക്കിന്റെ എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു. വലിയ കമ്മീഷനുള്ള വഴി ഒരുക്കികൊടുത്തത് ശിവശങ്കരനായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

ഐഫോൺ കൊടുത്ത് ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഇതിന് മുൻപും വിലപിടിപ്പുള്ള പല സമ്മാനങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് ഐഫോൺ നൽകി ചതിക്കുന്നത് എങ്ങനെയാണെന്ന് സ്വപ്‌ന ചോദിച്ചു. അദ്ദേഹം അത് വെളിപ്പെടുത്തണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു.

താൻ മുൻപ് നൽകിയ സമ്മാനങ്ങളെക്കുറിച്ച് ശിവശങ്കരൻ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന ചോദിച്ചു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളെ പറ്റിയും യാത്രകളെ പറ്റിയും ചിന്തകളെപറ്റിയും ചർച്ചകളെപറ്റിയും ഒന്നും വെളിപ്പെടുത്താതെ കുറച്ച് കാര്യങ്ങൾ മാത്രം പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ലെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തന്നെ തള്ളിപറഞ്ഞപ്പോഴാണെന്ന് അവർ കൂട്ടിച്ചേർത്തു.

ശിവശങ്കറിന്റെ ആത്മകഥ തന്റെ പക്കലുണ്ടെന്നും അത് വായിച്ചതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ്വപ്‌ന പറഞ്ഞു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകം എഴുതിയെങ്കിൽ മോശമാണ്. താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന പറഞ്ഞു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. അദ്ദേഹത്തെ ചതിച്ചുവെന്ന് പറഞ്ഞതിനാലാണ് സത്യം പുറത്ത് കൊണ്ട് വരാൻ മുന്നിട്ടിറങ്ങിയതെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സത്യം പുറത്ത് വരുമെന്നും ആര് ആരെയാണ് ചതിച്ചതെന്ന് അപ്പോൾ ലോകത്തിന് മനസിലാവുമെന്നും സ്വപ്‌ന പറഞ്ഞു.

Tags: M SHIVASHANKERswopna suresh
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies