ചങ്കും കരളുമായി നിന്ന സഹപ്രവർത്തകന് സമ്മാനം; സ്ഥാപന ഉടമയുടെ വക ഒരു കാർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചങ്കും കരളുമായി നിന്ന സഹപ്രവർത്തകന് സമ്മാനം; സ്ഥാപന ഉടമയുടെ വക ഒരു കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 11:39 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ചില പ്രത്യേക ദിവസങ്ങളിലും, ജോലിയിലുള്ള മിടുക്കും എല്ലാം ചൂണ്ടിക്കാട്ടിയാണ് സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് സമ്മാനങ്ങൾ നൽകുന്നത്. അത്തരത്തിലൊരു സ്ഥാപനം തന്റെ വിശ്വസ്തനായ തൊഴിലാളിക്ക് ഒരു കാർ സമ്മാനമായി നൽകിയിരിക്കുകയാണ്. വെറും കാറല്ല, സാക്ഷാൽ മെഴ്‌സിഡൻസ് ബെൻസിന്റെ ചെറു എസ് യുവിയായ ജിഎൽഎ. ഹേയ്, ബെൻസ് ഓ….ചുമ്മാ പറയല്ലേ, എന്തായാലും കേരളത്തിൽ ആയിരിക്കില്ല എന്നൊക്കെ പറയാൻ വരട്ടേ, സംഗതി സത്യമാണ്.

നമ്മുടെ കേരളത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ റീട്ടെയിൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയുടെ ചെയർമാനും എംഡിയുമായ എ.കെ.ഷാജിയാണ് ഒപ്പം ജോലി ചെയ്യുന്ന വ്യക്തിക്ക് ബെൻസ് കാർ സമ്മാനമായി നൽകിയത്. മൈ ജിയുടെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ കോഴിക്കോട് സ്വദേശി സി.ആർ അനീഷിനാണ് ബെൻസിന്റെ ജിഎൽഎ സമ്മാനമായി ലഭിച്ചത്.

കാൽനൂറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാർത്ഥമായ സേവനങ്ങളാണ് അനീഷിനെ ഈ സമ്മാനത്തിന് അർഹനാക്കിയത്. റിസോർട്ടിൽ വെച്ച് നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തിലാണ് അനീഷിനെ തേടി ഈ സർപ്രൈസ് എത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനത്തിന്റെ ഷോക്കിലാണ് അനീഷ് ഇപ്പോഴും എന്ന് വീട്ടുകാർ പറയുന്നു.

മൈ ജി എന്ന ഒരു ബ്രാൻഡ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഷാജിയുടെ നിഴലായി ഉണ്ടായിരുന്ന ആളാണ് അനീഷ്. ഷാജിയുടെ വളർച്ചയിലും, താഴ്ചയിലും എല്ലാം അനീഷ് ഒപ്പമുണ്ടായിരുന്നു. ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം നിന്ന വ്യക്തിയോടുള്ള കരുതലായാണ് അനീഷിന് ബെൻസ് കാർ സമ്മാനമായി നൽകിയത്. ബെൻസിന്റെ ചെറു എസ് യുവിയായ ജിഎൽഎയുടെ 220 ഡിയാണ് അനീഷിന് സമ്മാനമായി നൽകിയത്. 1950 സിസി ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 190 ബിഎച്പി കരുത്തും 400 എൻഎം ടോർക്കും ഉൽപാദിക്കുന്നു. 44 ലക്ഷം മുതലാണ് കാറിന്റെ എക്‌സ് ഷോറൂം വില.

Tags: mercedes benz
Share
Tweet
SendShare

More News from this section

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies