ഓസ്‌ട്രേലിയ(കാൻബറ):രണ്ട് വർഷം നീണ്ട കാലയളവിനുശേഷം അന്താരാഷ്‌ട്ര അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ. ഈമാസം 21 മുതൽ എല്ലാ അതിർത്തികളിലൂടെയും രാജ്യത്തേയ്‌ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാൻബറയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എല്ലാ അന്താരാഷ്‌ട്ര അതിർത്തികളും രാജ്യം അടച്ചിരുന്നത്. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ച ഏതുയാത്രക്കാരനും ഈമാസം 21 മുതൽ ഓസ്‌ട്രേലിയിലേയ്‌ക്ക് പ്രവേശിക്കാം. രാജ്യത്തേയ്‌ക്ക് യാത്രചെയ്യുന്നതിനുള്ള നിയന്ത്രണളിൽ ഘട്ടം ഘട്ടമായി അയവുവരുത്തുകയായിരുന്നു സർക്കാർ. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ തൊഴിലാളികൾക്ക് ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ ആദ്യം ഇളവ് നൽകി.
ബബിൾ സർവ്വീസുകൾ ആരംഭിച്ച രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കായിരുന്നു ഈ ഇളവ്. ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ഇളവ് നൽകിയത്. യാത്രാനിയന്ത്രണങ്ങൾ മൂലം തകർന്ന രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ”നിങ്ങൾ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെങ്കിൽ നിങ്ങൾക്ക് ഓസ്‌ട്രേലിയിലേയ്‌ക്ക് സ്വാഗതം എന്നാണ് പ്രധാനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ. സർക്കാർ തീരുമാനത്തെ രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ദരും വ്യവസായ പ്രമുഖരും സ്വാഗതം ചെയ്തു.
Comments