ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

യുഎഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. രണ്ടു വർഷത്തിനുള്ളിൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കി തുടങ്ങും. കാർബൺ ബഹിർഗമനം കുറക്കാനും രാജ്യം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് യുഎഇ പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ 1 മുതൽ സൂപ്പർമാർക്കറ്റുകൾ, കഫറ്റീരിയകൾ, റെസ്റ്ററന്റുകൾ, ഓൺലൈൻ ഡെലിവറികൾ, ഫാർമസികൾ തുടങ്ങി സമസ്ത മേഖലകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണം കൊണ്ടുവരും.

ഇതിന്റെ ഭാഗമായി ഓരോ പ്ലാസ്റ്റിക് കവറുകൾക്കും 25 ഫിൽസ് വീതം ഈടാക്കുമെന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. വലിയ തോതിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്ന രാജ്യമാണ് യുഎഇ. അതിനിടെ രാജ്യത്തിന്റെ കാർബൺ ബഹിർഗമനം 2030 ഓടെ 30 ശതമാനം കുറക്കാൻ യുഎഇ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കുന്നതിനും ആഗോള താപനിലയിലെ വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്താനും ദീർഘകാല തന്ത്രങ്ങൾ തയ്യാറാക്കാൻ പാരീസ് ഉടമ്പടി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് യുഎഇയുടെ നടപടികൾ.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ക്രിയാത്മക നടപടികൾ രാജ്യം സ്വീകരിച്ചു വരികയാണ്. പ്രകൃതി സൗഹൃദ നടപടികളിലൂടെ രാജ്യത്ത നയിക്കാൻ മെന മേഖലയിൽ ആദ്യമായി 600 ബില്യൺ ദിർഹം പുനരുപയോഗ ഊർജത്തിൽ നിക്ഷേപം നടത്തിയ രാജ്യമാണ് യുഎഇ.

 

Tags: no plasticplastic
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies