പാലക്കാട്: മലമ്പുഴയിൽ യുവാവ് വനത്തിൽ കുടുങ്ങി. വനത്തിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്താനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെയാണ് പോലീസ് തെരയുന്നത്.സിഐ സുനിൽ കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്.
മലമ്പുഴ സ്വദേശി ബാബുവാണ് മലയിൽ കുടുങ്ങിയത്.ബാബുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ചെങ്കുത്തായ മല കയറിയത്. എന്നാൽ സുഹൃത്തുക്കൾ ഭയം മൂലം തിരിച്ചിറങ്ങുകയായിരുന്നു.
Comments