സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്പെഷ്യൽ കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ സമർപ്പിച്ച അപേക്ഷയിലെ ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്ന് മേയർ അഡ്വ. വി.വി. രാജേഷ്. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. എസ്.പി. ദീപക് സമർപ്പിച്ച അപേക്ഷയിലെ ഒപ്പുകളിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതെന്നും വ്യാജ ഒപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.

കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് എന്ന പേരിൽ എസ്.പി. ദീപക് ഉന്നയിച്ച പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കോർപ്പറേഷന്റെ ഔദ്യോഗിക ദൃശ്യങ്ങളിൽ തന്നെ ഇതിന് തെളിവാണ്. സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. അറസ്റ്റിലായി പോകുന്നതിന് മുൻപ് ഒരു കൗൺസിൽ മാത്രമാണ് സുഗതൻ പങ്കെടുക്കാതിരുന്നത്.  അതിനാൽ ഉന്നയിച്ച വാദം  ദീപക് തെളിയിക്കണമെന്നും  മേയർ ആവശ്യപ്പെട്ടു.

ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും വി.വി. രാജേഷ് വിമർശിച്ചു. ഈ മണ്ണും ഭൂമിയും തങ്ങളുടെ കാൽക്കീഴിലാണെന്ന് കരുതിയവർക്ക് അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതിയാണിപ്പോൾ. രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ഹോൺ മുഴക്കി കയറിയവർ വരെ ഇവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

2047 വരെയും തിരുവനന്തപുരം നഗരസഭ ബിജെപി ഭരിക്കുമെന്ന ആത്മവിശ്വാസവും മേയർ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മുന്നോട്ടുവയ്‌ക്കുന്ന വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ തിരുവനന്തപുരം നഗരസഭയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമാണം പരിശോധിക്കുന്നു
ഹാർബർ വാർഡിലെ ഫ്ലാറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും നഗരസഭ പരിശോധന നടത്തിവരികയാണെന്ന് മേയർ അറിയിച്ചു. നിർമാണം പൂർത്തിയായി ആറു മുതൽ ഏഴ് വർഷത്തിനുള്ളിൽത്തന്നെ ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചുതുടങ്ങിയെന്നാണ് ചില വീട്ടമ്മമാർ പരാതി അറിയിച്ചത്. തുടർന്ന് സ്ഥലം സന്ദർശിക്കുകയും വിശദമായ പരിശോധന നടത്താൻ തിരുവനന്തപുരം എൻജിനീയറിങ് കോളജിനോട് ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെ നിർമാണത്തിൽ അഴിമതിയോ സാങ്കേതിക വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നും നിർമാണം പൂർത്തിയായി ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ കാരണമെന്താണെന്നും പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മേയർ വ്യക്തമാക്കി.

Tags: BJP
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

Latest News

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies