ദമോഹ് ; മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ പശുവിനെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ ഗ്രാമവാസികൾ പിടികൂടി . വ്യാഴാഴ്ച ദാമോഹ് ജില്ലയിലെ മറുതൽ ഗ്രാമത്തിലാണ് സംഭവം . കവർച്ചക്കാരന്റെ മീശ ഗ്രാമവാസികൾ പകുതി വടിക്കുകയും , തലമുടി പകുതി മുറിച്ച് മാറ്റുകയും ചെയ്തു .
മുഖത്ത് കരിഓയിലും തേച്ചു പശുവിനെ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചതിനെ തുടർന്നായിരുന്നു ശിക്ഷ . രണ്ട് ദിവസം മുൻപാണ് പശുവിനെ കാണാതായത് . സംശയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമവാസികൾ സീതാറാമിനെ പിടികൂടി.
താൻ മറ്റൊരാളുമായി ചേർന്ന് പശുവിനെ മോഷ്ടിച്ചതായി സീതാറാം സമ്മതിക്കുകയും ചെയ്തു സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ജബൽപൂർ നക പോലീസ്ഗ്രാമത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Comments