ബോറടി മാറ്റാൻ കോടിക്കണക്കിന് രൂപയുടെ പെയിന്റിങ്ങിൽ കണ്ണുകൾ വരച്ചെന്ന സംഭവം; സത്യാവസ്ഥ അപ്രകാരമല്ലെന്ന് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോറടി മാറ്റാൻ കോടിക്കണക്കിന് രൂപയുടെ പെയിന്റിങ്ങിൽ കണ്ണുകൾ വരച്ചെന്ന സംഭവം; സത്യാവസ്ഥ അപ്രകാരമല്ലെന്ന് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 01:19 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ബോറടിച്ച സെക്യൂരിറ്റി ജീവനക്കാരൻ ഏഴരക്കോടി രൂപയുടെ പെയിന്റിങ്ങിൽ കലാവിരുത് കാണിച്ച സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പ്രവൃത്തി ഏറെ വിവേകശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ വെറും ബോറടി കൊണ്ട് മാത്രമല്ല താനത് ചെയ്തതെന്ന് പ്രിതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേസിൽ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരൻ.

63-കാരനായ അലക്‌സാണ്ടർ വാസിലിയേവ് ആണ് കോടിക്കണക്കിന് രൂപയുടെ പെയിന്റിങ്ങിൽ ചിത്രകല നടത്തി ലോകപ്രശസ്തനായത്. ഇദ്ദേഹം പണ്ട് കാലത്ത് യുദ്ധത്തിൽ പങ്കെടുത്ത സൈനികനായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം ഒരു മില്യൺ ഡോളർ വിലവരുന്ന പെയിന്റിങ്ങിലെ ബിംബങ്ങൾക്കാണ് രണ്ട് കണ്ണുകൾ വരച്ച് വിനയുണ്ടാക്കിയത്. ജോലിക്ക് കയറി ആദ്യദിനം തന്നെ ചെയ്ത പ്രവൃത്തിയാണെന്നതാണ് മറ്റൊരു കൗതുകം. 2020 ഡിസംബർ ഏഴിനായിരുന്നു സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ച ഈ വിഷയം വലിയ ചർച്ചയായത്. ഇതോടെ പ്രതികരണവുമായി അലക്‌സാണ്ടർ രംഗത്തെത്തുകയായിരുന്നു.

താൻ ചെയ്ത കാര്യം തീർത്തും വിഡ്ഢിത്തം നിറഞ്ഞതാണ്. സത്യസന്ധമായി പറയുകയാണെങ്കിൽ എക്‌സിബിഷന് വെച്ച ‘ആ പെയിന്റിങ്’ തനിക്ക് ഒട്ടുമേ ഇഷ്ടപ്പെട്ടില്ല. ബുദ്ധിമുട്ട് ജനിപ്പിക്കുന്ന ഒരു പ്രതീതിയാണ് ആ പെയിന്റിങ് നൽകിയിരുന്നത്. കഴിയുന്നതും ചിത്രം നോക്കാതെ നടക്കാൻ താൻ ശ്രമിച്ചിരുന്നു. സന്ദർശകർ ഈ പെയിന്റിങ്ങിനെ എപ്രകാരമാണ് നോക്കികാണുന്നതെന്ന് നിരീക്ഷിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കൗമാരക്കാരായ രണ്ട് കുട്ടികൾ പെയിന്റിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് ചിത്രത്തിലെ മൂന്ന് ശരീരങ്ങളുടെ മുഖത്തിന് കണ്ണുകളില്ലാത്തത് എന്നാണ് അവർ ചർച്ച ചെയ്തിരുന്നത്. അതിനാൽ ആ ചിത്രം ഒരു ഭംഗിയുമില്ലെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ അവർ തന്നോടും ഇക്കാര്യം പറഞ്ഞു. നിങ്ങൾ ഇവിടുത്തെ ജോലിക്കാരനല്ലേ, താങ്കൾക്ക് ഈ പെയിന്റിങ്ങിൽ കണ്ണുകൾ വരച്ച് ചേർത്ത് കൂടെ എന്നാണ് അവർ ചോദിച്ചത്.

അതിന് ഈ പെയിന്റിങ് നിങ്ങളുടെ കലാസൃഷ്ടിയാണോയെന്ന് താൻ ആരാഞ്ഞു. അതെ എന്നവർ പറഞ്ഞു. അവർ എനിക്ക് ഒരു പേനയും നൽകി. കുട്ടികളുടെ കൊച്ചു കലാസൃഷ്ടിയാണെന്ന് വിശ്വസിച്ച താൻ അതിൽ അവർ ആവശ്യപ്പെട്ട പ്രകാരം കണ്ണുകൾ വരച്ച് ചേർത്തു. ഇത് കാണുന്ന ആളുകൾ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എങ്കിലും അപ്പോൾ കാര്യം പിടികിട്ടിയില്ലെന്നും അലക്‌സാണ്ടർ വെളിപ്പെടുത്തി. എന്നാൽ പിന്നീടാണ് പെയിന്റിങ്ങിന്റെ മൂല്യം കോടികളായിരുന്നുവെന്നും അതിലാണ് താൻ കലാവിരുത് കാണിച്ചതെന്നും അലക്‌സാണ്ടർ തിരിച്ചറിഞ്ഞത്.

1932-34 കാലഘട്ടത്തിൽ കലാകാരനായ കാസ്മിർ മാലെവിച്ചിന്റെ ശിഷ്യയായ അന്ന ലെപോർസ്‌കയുടെ ത്രീ ഫിഗേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമായിരുന്നു അത്. റഷ്യയിലെ ബോറിസ് യെൽറ്റ്സിൻ പ്രസിഡൻഷ്യൽ സെന്ററിലെ എക്‌സിബിഷനിലായിരുന്നു പെയിന്റിങ് പ്രദർശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ അലക്‌സാണ്ടർ അതിൽ ബോൾപേന ഉപയോഗിച്ച് വരച്ചതോടെ ചിത്രം മോസ്‌കോയിലേക്ക് മടക്കിയയച്ചു. പെയിന്റിംഗ് പൂർവ്വ സ്ഥിതിയിലാക്കാൻ രണ്ടരലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു വർഷത്തെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചെയ്തതെന്നാണ് വിലയിരുത്തൽ. ഒരു നിമിഷത്തെ വിവേകശൂന്യത ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായതോടെ പെട്ടുപോയിരിക്കുകയാണ് അലക്‌സാണ്ടർ.

ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies