കണ്ണൂര്‍: മാതമംഗലത്ത് സിഐടിയു ചുമട്ട് തൊഴിലാളികള്‍ എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്ഡ്വെയര് സ്ഥാപനം
സ്ഥാപനം സി ഐടിയു തൊഴിലാളികള്‍ പൂട്ടിച്ചു. തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്ന് തൊഴിലാളികള്‍. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഉടമ പറയുന്നു. 70 ലക്ഷം മുടക്കി തുറന്ന സ്ഥാപനം മാസങ്ങള്‍ക്കകം പൂട്ടേണ്ടി സ്ഥിതിയിലെത്തിച്ചതായി ഉടമ റബീഅ് വ്യക്തമാക്കി.
കയറ്റിറക്ക് തൊഴില്‍ പ്രശ്നമാണ് സമരത്തിലേക്ക് നയിച്ചതെന്നാണ് സിഐടിയു വാദം. തൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം നിര്‍ത്തില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ സിസിടിവി കടയുടമ അഫ്സലിനെ നടുറോട്ടിലിട്ട് സിഐടിയു പ്രവര്‍ത്തകര്‍ തല്ലി. 2021ലാണ് ഹാര്‍ഡ് വെയര്‍ഷോപ്പ് തുടങ്ങിയത്. സ്വന്തം തൊഴിലാളികള്‍ക്ക് സാധനങ്ങള്‍ ഇറക്കാന്‍ ലാബര്കാര്ഡ് വാങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ അന്നുതന്നെ സി ഐടിയുക്കാര്‍ തടയുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കേസെടുത്തതോടെ കടയ്ക്ക് മുന്നില്‍ സമരം ചെയ്ുകയായിരുന്നു.
ഒരു ലൈസന്‍സില്‍ മൂന്ന് കടപ്രവര്ത്തിക്കുന്നുവെന്നാണ് മന്ത്രിയുടെ വാദം. പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനാലാണ് സ്ഥാപനം പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടുമെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
Comments