തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 64.5 മില്ലീ ലിറ്റർ മുതൽ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കാം. തീരമേഖലകളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം തീരമേഖലയിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇന്നലെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. മലയോര മേഖലകളിലും നഗരങ്ങളിലുമാണ് മഴ ലഭിച്ചത്. മദ്ധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു.
Comments