കൊച്ചി: ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം. മുട്ടം തൈക്കാവിന് സമീപമാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടകാർ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments