പനമരം: കേന്ദ്രപുരാവസ്തുവകുപ്പിന്റെ പൈതൃക പട്ടികയിലുള്ള പുഞ്ചവയലിലെ കല്ലമ്പലങ്ങളില്‍ ഒന്ന് ജീര്‍ണ്ണോദ്ധാരണത്തിനായി പൊളിക്കുന്നതിനിടെ സ്വര്‍ണ വിഗ്രഹം ലഭിച്ചതായി അഭ്യൂഹം. ചെറിയ വിഷ്ണു വിഗ്രഹമാണ് ലഭിച്ചത്. പുഞ്ചവയല്‍ നീര്‍വാരത്തെ ചരിത്രസ്മാരകമായ ജനാര്ദ്ധനഗുഡിയുടെ ശ്രീകോവിലിന്റെ അടിത്തറ പൊളിക്കുന്നതിനിടെയാണ് വിഗ്രഹം ലഭിച്ചത്. എന്നാല്‍ ക്ഷേത്രം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിഗ്രഹം ലഭിച്ചതോടെ ക്ഷേത്രം പൊളിക്കുന്ന ജോലി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരിശോധനയ്ക്ക് ശേഷമെ ലഭിച്ച വിഗ്രഹം സ്വര്‍ണമോ പഞ്ചലോഹമോ മറ്റെന്തെങ്കിലുമാണോയെന്നകാര്യം സ്ഥിരീകരിക്കാനാവൂ. ക്ഷേത്രം പൊളിക്കുന്നത് കാണാനെത്തിയവര്‍ക്കും സ്വര്‍ണം ലഭിച്ചതായി അഭ്യൂഹമുണ്ട്.
ക്ഷേത്രം പൊളിക്കുന്നത് നിര്ത്തിവച്ചതിനേഷം മല്ലുമാറ്റാന് ഉപയോഗിച്ച ക്രെയിന്‍ സ്ഥലത്തുനിന്ന് മാറ്റുകയും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ബോര്‍ഡ് വച്ചു. ചുറ്റുംമറകെട്ടിത്തിരിച്ചു. തൃശൂരില്‍ നിന്നെത്തിയ കേന്ദ്രപുരാവസ്തുസംഘം സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കും.
Comments